FC Barcelona News

റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ നിരവധി തവണ അവസരം ലഭിച്ചിരുന്നുവെന്ന് ബാഴ്‌സലോണ താരം ഫെറൻ ടോറസ്

Sreejith N
Ferran Torres Reveals He Had Offers From Real Madrid
Ferran Torres Reveals He Had Offers From Real Madrid / Eric Alonso/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ തനിക്ക് നിരവധി തവണ അവസരം ലഭിച്ചിരുന്നുവെന്ന് ബാഴ്‌സയുടെ സ്‌പാനിഷ്‌ മുന്നേറ്റനിരതാരമായ ഫെറൻ ടോറസ്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്‌സയിലെത്തിയ താരം തന്റെ ട്രാൻസ്‌ഫറിനെ കുറിച്ചും ലെവൻഡോസ്‌കി ക്ലബ്ബിലേക്ക് വരാനുള്ള സാധ്യതകളെ കുറിച്ചും സംസാരിക്കുകയുണ്ടായി.

"ഞാൻ ചെറുപ്പമായിരിക്കുമ്പോൾ നിരവധി തവണ എനിക്ക് റയൽ മാഡ്രിഡിനു വേണ്ടി സൈൻ ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. പക്ഷെ അതൊരു ശരിയായ സമയം ആയിരുന്നില്ലെന്നാണ് ഞങ്ങൾ കരുതിയത്. ഒരിക്കൽ ഞാൻ ലോകകപ്പിൽ ആയിരുന്നു, ആ സമയത്ത് ഞാൻ വലൻസിയ ഫസ്റ്റ് ടീമിലാണ് എത്തിയത്, അതു നല്ലതായിരുന്നു. മറ്റൊരിക്കൽ ഞാൻ ചെറുപ്പമായിരുന്നു, അതിനാൽ വീടിനടുത്തുള്ള സ്ഥലമാണ് പരിഗണിച്ചത്."

"ബാഴ്‌സലോണയിലേക്ക് ചേക്കേറുനന്ത വലിയൊരു കാര്യമാണ്. എന്നാൽ സാവിയെപ്പോലൊരു മഹത്തായ താരം വിളിക്കുക എന്നു പറഞ്ഞാൽ അതു നിർണായകമായ കാര്യമായിരുന്നു. അദ്ദേഹം സ്വന്തം ആശയങ്ങളും ആഗ്രഹങ്ങളും പറഞ്ഞു. അതിനു ശേഷം ഞാൻ ബാഴ്‌സലോണയിലേക്ക് വരാൻ വേണ്ടതെല്ലാം ചെയ്‌തു."

ലെവൻഡോസ്‌കി ബാഴ്‌സലോണയിൽ എത്തുന്നത് അഭിമാനമുള്ള കാര്യമാണ്. താരം കരാറിൽ എത്തുമെന്നും ക്ലബ്ബിലേക്ക് വരുമെന്നും ഞാൻ കരുതുന്നു." കദേന കോപ്പിന്റെ എൽ പാർട്ടിഡാസോയിൽ സംസാരിക്കുമ്പോൾ ഫെറൻ ടോറസ് വ്യക്തമാക്കി.

ബാഴ്‌സയിലെ തന്റെ ആദ്യത്തെ സീസൺ അത്ര തിളക്കമുള്ള ഒന്നായിരുന്നില്ലെങ്കിലും അതിൽ യാതൊരു ആശങ്കയുമില്ലെന്നും ഫെറൻ ടോറസ് പറഞ്ഞു. വലിയൊരു പരിക്കിനു ശേഷമാണ് താൻ ക്ലബ്ബിലേക്ക് എത്തിയതെന്നും മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ക്ലബിന്റെ അപ്പോഴത്തെ അവസ്ഥയെ മാറ്റിമറിച്ച് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit