Cristiano Ronaldo

റൊണാൾഡോയുമായി ചർച്ചകൾ നടത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രെയിനിങ് മൈതാനത്തെത്തി അലക്‌സ് ഫെർഗുസൻ

Sreejith N
Ferguson Arrives In Man Utd Training Ground To Meet Ronaldo
Ferguson Arrives In Man Utd Training Ground To Meet Ronaldo / Karwai Tang/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്നാഗ്രഹിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഭാവിയെക്കുറിച്ച് ചർച്ചകൾ നടത്താൻ സർ അലക്‌സ് ഫെർഗുസൺ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രെയിനിങ് മൈതാനത്തെത്തി. ക്ലബ് വിടണമെന്നുള്ള താരത്തിന്റെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാനാണ് ഫെർഗുസൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതെന്നാണ് അനുമാനിക്കുന്നത്.

പ്രീ സീസൺ ടൂറിൽ പങ്കെടുക്കാതിരുന്ന റൊണാൾഡോ കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിൽ തിരിച്ചെത്തിയത്. താരത്തിന്റെ തിരിച്ചു വരവ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ വേണ്ടിയാണോ, അതോ ക്ലബ് വിടാൻ അനുവദിക്കണമെന്ന ചർച്ചകൾക്കു വേണ്ടിയാണോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലായിരുന്നു. അലക്‌സ് ഫെർഗുസൺ അടക്കമുള്ളവർ മാഞ്ചസ്റ്ററിൽ എത്തിയതോടെ ക്ലബിൽ തുടരാൻ റൊണാൾഡോക്കു മേൽ സമ്മർദ്ദം ഉണ്ടാകാനിടയുണ്ട്.

ഇന്നലെ കാരിങ്ങ്ടണിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ താരത്തിന്റെ ഏജന്റായ യോർഹെ മെൻഡസും അനുഗമിച്ചിരുന്നു. ഇത് താരം ക്ലബ് വിടാൻ ആവശ്യപ്പെടാനുള്ള സാധ്യതകൾ ശക്തമാക്കിയിട്ടുണ്ട്. അലക്‌സ് ഫെർഗുസനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് സിഇഒയും റൊണാൾഡോയുമായി ചർച്ചകൾ നടത്താൻ എത്തിയിട്ടുണ്ട്. താരത്തിന്റെ ഭാവി വരും ദിവസങ്ങളിൽ തീരുമാനിക്കപ്പെടുമെന്ന് ഇതു വ്യക്തമാക്കുന്നു.

ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാത്തതാണ് റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. എന്നാൽ താരത്തെ ടീമിൽ നിലനിർത്തണമെന്നും വരുന്ന സീസണിലെ പദ്ധതികളിൽ താരമുണ്ടെന്നും എറിക് ടെൻ ഹാഗ് അറിയിച്ചിരുന്നു.

facebooktwitterreddit