Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മാർഗ്ഗദർശിയെന്ന് അത്ലറ്റിക്കോ മാഡ്രിഡ് താരം ജോവോ ഫെലിക്സ്

Gokul Manthara
Feb 23, 2021, 10:03 PM GMT+5:30
FBL-EUR-2020-QUALIFIER-POR-TRAINING
FBL-EUR-2020-QUALIFIER-POR-TRAINING | PATRICIA DE MELO MOREIRA/Getty Images
facebooktwitterreddit

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മാർഗ്ഗദർശിയാണെന്ന് അത്ലറ്റിക്കോ മാഡ്രിഡ് യുവ താരം ജോവോ ഫെലിക്സ്. റൊണാൾഡോ അദ്ദേഹത്തിന്റെ ഉപദേശങ്ങളിലൂടെ വലിയ മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ തന്നെ സഹായിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഫെലിക്സ്, വലിയ സ്വാധീനമാണ് അദ്ദേഹം തന്നിൽ ചെലുത്തുന്നതെന്നും കഴിഞ്ഞ ദിവസം ഡെയിലി മെയിലിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

""ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഞങ്ങൾ പോർച്ചുഗീസ് ടീമിലായിരിക്കുമ്പോൾ, എപ്പോളും അദ്ദേഹം എനിക്കും, എല്ലാ ചെറുപ്പക്കാർക്കും ജോലി, പ്രചോദനം എന്നീ കാര്യത്തിൽ ഉപദേശം നൽകാൻ ശ്രമിക്കാറുണ്ട്." "

ജാവോ ഫെലിക്സ്

ചെൽസി താരം മേസൺ മൗണ്ടിനെക്കുറിച്ചും അത്ലറ്റിക്കോ മാഡ്രിഡ് താരം മനസ് തുറന്നു. മൗണ്ട് കളിക്കുന്ന രീതി തനിക്ക് വളരെയധികം ഇഷ്ടമാണെന്നും, അദ്ദേഹത്തെ കാണാൻ ഏറെ നാളായി താൻ കാത്തിരിക്കുകയായിരുന്നുവെന്നും സംസാരത്തിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടി‌.

""അവൻ (മേസൺ മൗണ്ട്) കളിക്കുന്ന രീതി, പന്ത് നീക്കാൻ ഇഷ്ടപ്പെടുന്ന രീതി, പന്ത് തൊടുന്ന രീതി എന്നിവയെല്ലാം എനിക്ക് എനിക്കിഷ്ടമാണ്. മൂന്നോ, നാലോ വർഷം മുൻപ് ബെൻഫിക്കയിൽ ക്രിസ് വില്ലോക്കിനൊപ്പം ഞാൻ കളിച്ചിരുന്നു. എന്നെപ്പോലെയുള്ള ഒരു കളിക്കാരൻ ചെൽസിക്കുണ്ടെന്നും അത് മേസൺ മൗണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ചെൽസിക്കായി കളിച്ചു, അദ്ദേഹം കളിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. പ്രീമിയർ ലീഗിൽ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ ക്രിസ് അദ്ദേഹത്തെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. അതിനാൽ ഞാൻ അവനെ കാണാൻ കാത്തിരിക്കുകയായിരുന്നു." "

ജാവോ ഫെലിക്സ്.

അതേ സമയം, നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളാണ് ഫെലിക്സും മൗണ്ടും.

facebooktwitterreddit