Football in Malayalam

ബാഴ്‌സലോണയും സ്‌പോടിഫൈയും തമ്മില്‍ 280 മില്യൺ യൂറോയുടെ കരാറിലെത്തിയതായി റിപ്പോര്‍ട്ട്

Haroon Rasheed
The deal, should it materialise, will be a big financial boost for Barcelona
The deal, should it materialise, will be a big financial boost for Barcelona / Visionhaus/GettyImages
facebooktwitterreddit

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും സ്വീഡിഷ് ഓഡിയോ സ്ട്രീമിങ് ആന്‍ഡ് മീഡിയ സര്‍വീസ് പ്രെവൈഡിങ് കമ്പനിയുമായ സ്‌പോടിഫൈയും തമ്മില്‍ 280 മില്യന്‍ യൂറോയുടെ (2380കോടിയിൽ പരം ഇന്ത്യൻ രൂപ) കരാറിലെത്തിയതായി റിപ്പോര്‍ട്ട്. അടുത്ത സീസണ്‍ മുതലാകും ബാഴ്‌സയും സ്‌പോര്‍ടിഫൈയും തമ്മിലുള്ള ഡീൽ നിലവിൽ വരുക. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബാഴ്‌സലോണക്ക് ഇത്രയും വലിയ തുകക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് വരും സീസണില്‍ സഹായകരമാകും.

ടീമിന്റെ ട്രൈയിനിങ് കിറ്റ്, വനിത, പുരുഷ ടീമുകളുടെ ജഴ്‌സികള്‍ എന്നിവയായിരിക്കും സ്‌പോടിഫൈ സ്‌പോണ്‍സര്‍ ചെയ്യുകയെന്ന് ആര്‍.എ.സി1ന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ ജപ്പാനീസ് ഇലക്ട്രോണിക് കമ്പനിയായ റകുട്ടാനാണ് ബാഴ്‌സലോണയുടെ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ ഈ സീസണ്‍ അവസാനത്തോടെ റകുട്ടാനുമായുള്ള കരാര്‍ അവസാനിക്കും.

ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ട് ആയ ക്യാമ്പ് നൗവിന്റെ ടൈറ്റില്‍ റൈറ്റ്‌സും സ്‌പോടിഫൈയുമായുള്ള കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ ക്ലബിന്റെ പ്രശസ്തമായ സ്‌റ്റേഡിയത്തിന്റെ പേരുമാറ്റുന്നത് വിവാദമാകാൻ സാധ്യതയുണ്ട്.

അതേ സമയം, സ്‌പോടിഫൈ ഇതാദ്യമല്ല ഫുട്‌ബോളുമായി ബന്ധപ്പെട്ട് രംഗത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം, യൂറോപ്യൻ സൂപ്പർ ലീഗ് കൊണ്ട് വരാനുള്ള 12 യൂറോപ്യൻ ക്ലബുകളുടെ പദ്ധതികൾ പരാജയപ്പെട്ടപ്പോൾ, ക്രോയെങ്കെ കുടുംബത്തിൽ നിന്ന് ആഴ്‌സണലിനെ വാങ്ങാനുള്ള താല്പര്യം സ്‌പോടിഫൈയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ ഡാനിയല്‍ ഏക് പ്രകടിപ്പിച്ചിരുന്നു. ഏപ്രിലില്‍ ക്ലബ് വാങ്ങുന്നതിനായുള്ള ഫണ്ട് ശരിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ നീക്കങ്ങളൊന്നും നടന്നിരുന്നില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit