Football in Malayalam

അത്‌ലറ്റിക്കോ മാഡ്രിഡ് യുവതാരം ജാവോ ഫെലിക്‌സിനെ നോട്ടമിട്ട് ബാഴ്‌സലോണ

Haroon Rasheed
Joao Felix could leave Atletico Madrid
Joao Felix could leave Atletico Madrid / Quality Sport Images/GettyImages
facebooktwitterreddit

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് യുവതാരം ജാവോ ഫെലിക്‌സിനെ നോട്ടമിട്ട് ബാഴ്‌സോലണ. സമ്മർ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കാറ്റാലന്‍ ക്ലബ് നടത്തുന്നത്. പോര്‍ച്ചുഗീസ് താരം ലാലിഗ ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് വിടാന്‍ തയ്യാറെടുക്കുന്നുണ്ടെന്ന് സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍ എഡ്വാര്‍ഡോ ഇന്‍ഡയാണ് റിപ്പോര്‍ട്ട് ചെയ്തത്.

"ജാവോ ഫെലിക്‌സിന് ക്ലബ് വിടാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ ശമ്പളം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു," എല്‍ ചിരിങ്ക്വിറ്റോ എന്ന സ്പാനിഷ് ഫുട്‌ബോള്‍ ഷോയില്‍ ഇന്‍ഡ വ്യക്തമാക്കി.

സിമിയോണി [ക്ലബ്] വിടാൻ അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്, അത് സമ്മർ ട്രാൻഫർ ജാലകത്തിലാവാനാണ് മിക്കവാറും സാധ്യത. ഫെലിക്‌സിനെ സ്‌നേഹിക്കുന്ന ക്ലബുകളിൽ ഒന്നാണ് എഫ്.സി ബാഴ്‌സോലണ, അവിടം അദ്ദേഹത്തിന്റെ ശൈലിക്ക് ചേര്‍ന്നതാണ്. സ്ഥിരകരാറിൽ സ്വന്തമാക്കണമെന്ന നിബന്ധനയുള്ള ലോൺ കരാറിൽ താരത്തെ ബാഴ്‌സലോണ സ്വന്തമാക്കും," ഇൻഡ വ്യക്തമാക്കി.

സീസണില്‍ മോശം ഫോമിലൂടെ കടന്ന് പോകുന്ന ഫെലിക്‌സിന് 14 മത്സരത്തില്‍ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഒരു ഗോള്‍ മാത്രമേ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഫെലിക്‌സ് ഫോമിലല്ലെങ്കിലും, ഫുട്‌ബോളില്‍ നിന്ന് വിരമിച്ച സെര്‍ജിയോ അഗ്യൂറോക്ക് പകരക്കാരനായിട്ടാണ് ബാഴ്‌സോലണ താരത്തെ ലക്ഷ്യമിടുന്നത്. സ്പാനിഷ് താരം ഫെറാന്‍ ടോറസും അഗ്യൂറോക്ക് പകരക്കാരനായി ബാഴ്‌സലോണയുടെ ലിസ്റ്റിലുള്ള താരമാണ്.

ടോറസിനും, ഫെലിക്സിനും പുറമെ ആഴ്‌സണൽ സൂപ്പർതാരം പിയറി എമെറിക്ക് ഒബാമയാങിലും ബാഴ്‌സലോണയ്ക്ക് താത്പര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit