ഫെറാൻ ടോറസിനെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സൈൻ ചെയ്‌ത്‌ ബാഴ്‌സലോണ

Soccrates Images/GettyImages
facebooktwitterreddit

ഏറെ നാളത്തെ കരുനീക്കങ്ങള്‍ക്കൊടുവില്‍ സ്‌പാനിഷ്‌ മുന്നേറ്റനിര താരം ഫെറാന്‍ ടോറസിനെ ടീമിലെത്തിച്ച് ബാഴ്‌സലോണ. കാറ്റാലൻ ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

55 മില്യൺ യൂറോ നല്‍കിയാണ് ടോറസിനെ ബാഴ്‌സലോണ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്വന്തമാക്കിയത്. 55 മില്യൺ യൂറോക്ക് പുറമെ, ആഡ് ഓണുകളിലായി 10 മില്യൺ യൂറോ വരെയും സിറ്റിക്ക് ലഭിക്കും.

2027 വരെയുള്ള അഞ്ച് വര്‍ഷത്തെ കരാറാണ് ടോറസിന് ബാഴ്‌സലോണ നല്‍കിയിട്ടുള്ളത്. ബാഴ്‌സലോണയുടെ യുവതാരങ്ങളായ അന്‍സു ഫാത്തി, പെഡ്രി എന്നിവര്‍ക്ക് നല്‍കിയത് പോലുള്ള ഒരു ബില്യൺ യൂറോ റിലീസ് ക്ലോസും ടോറസിന്റെ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാഴ്‌സലോണയുടെ മുന്നേറ്റത്തില്‍ സെര്‍ജിയോ അഗ്യൂറോ പോയതിന് ശേഷമാണ് കാറ്റാലൻ ക്ലബ് സ്പാനിഷ് യുവതാരത്തെ ടീമിലെത്തിച്ചത്. ലാലിഗയില്‍ മുടന്തി മുന്നേറുന്ന ബാഴ്‌സലോണക്ക് ടോറസിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

2020ല്‍ ലാ ലിഗ ക്ലബായ വലന്‍സിയയില്‍ നിന്നായിരുന്നു ടോറസ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. സിറ്റിക്കായി 28 മത്സരങ്ങള്‍ കളിച്ച ടോറസ് 9 ഗോളുകളും നിലവിലെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാര്‍ക്കായി നേടിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.