മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ ലെവൻഡോസ്‌കിയോടാവശ്യപ്പെട്ട് ഫാബിയോ കാപ്പെല്ലോ


മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ ബയേൺ മ്യൂണിക്ക് താരമായ ലെവൻഡോസ്‌കിക്കു നിർദ്ദേശം നൽകി ജർമൻ പരിശീലകനായ ഫാബിയോ കാപ്പല്ലോ. ലെവൻഡോസ്‌കി ബയേൺ മ്യൂണിക്ക് വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഒരു സെൻട്രൽ സ്‌ട്രൈക്കറുടെ അഭാവമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ താരത്തോട് കാപല്ലോ ആവശ്യപ്പെട്ടത്.
നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ റോബർട്ട് ലെവൻഡോസ്‌കിയുടെ കരാർ 2023ലാണ് അവസാനിക്കുന്നത്. താരത്തെ വിട്ടുകൊടുക്കാൻ ബയേൺ മ്യൂണിക്ക് ഇതുവരെയും താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും മറ്റൊരു രാജ്യത്തു കളിച്ച് അവിടുത്തെ സംസ്‌കാരത്തെ അറിയാനുള്ള തന്റെ താൽപര്യം ലെവൻഡോസ്‌കി പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്.
Ex-England boss Fabio Capello tips Robert Lewandowski to join Ronaldo at Man Utdhttps://t.co/raK9NYfIQh pic.twitter.com/nT8WuuIfH4
— Daily Star Sport (@DailyStar_Sport) December 29, 2021
ഗ്ലോബ് സോക്കർ അവാർഡിൽ മെൻസ് പ്ലേയർ ഓഫ് ദി ഇയർ പുരസ്‌കാരം ആരാണു നേടേണ്ടിയിരുന്നതെന്ന ചോദ്യത്തിനു സ്കൈ സ്‌പോർട്സിനു മറുപടി നൽകുകയായിരുന്നു കാപല്ലോ. "ലെവൻഡോസ്‌കി അതു നേടണമെന്നാണ് ഞാൻ കരുതിയത്. ഞാനൊരു മെസി ആരാധകനാണെങ്കിലും താരത്തിന് വോട്ടു ചെയ്യുന്നില്ല. പോൾ ചെയ്യുന്നത് അവാർഡ് അർഹിക്കുന്നവർ തന്നെയായിരിക്കണം. നെയ്‌മർ, ഹാലാൻഡ്, എംബാപ്പെ എന്നിവർ ഭാവിയിൽ മത്സരാർത്ഥികളായി വരുമെങ്കിലും നിലവിൽ താരമാണ് ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ."
"ലെവൻഡോസ്‌കി ബയേൺ മ്യൂണിക്ക് വിടണം. അഭ്യൂഹങ്ങൾ ഉണ്ടെന്ന കാര്യം എനിക്കറിയാം. എവിടെയായാലും താരം മികച്ച പ്രകടനം നടത്തും. പക്ഷെ പ്രീമിയർ ലീഗിൽ സെന്റർ ഫോർവേഡിന്റെ അഭാവം നേരിടുന്ന ഒരു ടീമുണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡാണത്. അവർ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് ആ പൊസിഷനിൽ ഇപ്പോൾ ഉപയോഗിക്കുന്നത്." കാപല്ലോ വ്യക്തമാക്കി.
മുൻപ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകളുമായി ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന ലെവൻഡോസ്‌കിയെ കഴിഞ്ഞ സമ്മറിൽ സ്വന്തമാക്കാൻ ചെൽസി ശ്രമിച്ചിരുന്നു. എന്നാൽ ബയേൺ താരത്തിനു വേണ്ടി ആവശ്യപ്പെട്ട തുക ചെൽസിക്ക് സ്വീകാര്യമല്ലാത്തതിനാൽ അവരതിൽ നിന്നും പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.