Football in Malayalam

എഫ് എ കപ്പിൽ ത്രില്ലർ സെമി ഫൈനൽ പോരാട്ടങ്ങൾ ; ചെൽസിയും, മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ

Gokul Manthara
Chelsea v Manchester City - Premier League
Chelsea v Manchester City - Premier League / Pool/Getty Images
facebooktwitterreddit

ഇത്തവണത്തെ എഫ് എ കപ്പ് സെമി‌ഫൈനലിൽ ത്രില്ലർ പോരാട്ട‌ങ്ങൾ. ആദ്യ സെമിയിൽ ലെസ്റ്റർ സിറ്റിയും, സതാംപ്ടണും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, രണ്ടാം സെമിയിൽ ചെൽസിയും, മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് നേർക്കുനേർ വരുന്നത്. ഇന്നലെ ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചതോടെയാണ് സെമി ഫൈനൽ ചിത്രം വ്യക്തമായത്.

ഇന്നലെ നടന്ന‌ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ‌ മലത്തിയടിച്ചാണ് ലെസ്റ്റർ സിറ്റി ഇത്തവണ എഫ് എ കപ്പിന്റെ സെമി‌ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന്‌ ഗോളുകൾക്കായിരുന്നു ലെസ്റ്ററിന്റെ വിജയം. കെലെച്ചി ഇഹിയാനാച്ചോയുടെ ഇരട്ട ഗോളുകളും, ‌ടീൽസ്മാന്റെ ഗോളും ലെസ്റ്ററിന് കരുത്തായപ്പോൾ, മേസൺ ഗ്രീൻ വുഡാണ് യുണൈറ്റഡി‌ന്റെ ആശ്വാസ ഗോൾ നേടിയത്. 39 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ലെസ്റ്റർ സിറ്റി എഫ് എ കപ്പിന്റെ സെമിയിലെത്തുന്നത്.

ദുർബലരായ ഷെഫീൽഡ് യുണൈറ്റഡിനെ 2-0 ന് പരാജയപ്പെടുത്തിയാണ് ചെൽസിയുടെ സെമി‌ പ്രവേശം. സ്റ്റാംഫഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ ഒളിവെർ നോർവുഡ് ദാനം നൽകിയ സെൽഫ് ഗോളും, ഹക്കിം സിയെച്ച് ഇഞ്ചുറി ടൈമിൽ നേടിയ ഗോളുമാണ് ചെൽസിയുടെ വിജയം അനായാസമാക്കിയത്.

ബേൺ മൗത്തിനെ 2-0 ന് കീഴടക്കിയ സതാംപ്ടണും, എവർട്ടണെ മറുപടിയില്ലാത്ത ‌2 ഗോളുകൾക്ക് മറികടന്ന മാഞ്ചസ്റ്റർ സിറ്റിയും നേരത്തെ തന്നെ സെമി ഫൈനലിൽ കടന്നിരുന്നു. അടുത്ത മാസം 17 ന് ഇരു സെമി ഫൈനലുകളും, മെയ് 15 ന് ഫൈനൽ മത്സരവും നടക്കും.

facebooktwitterreddit