Premier League

2020-21 സീസണിൽ പ്രീമിയർ ലീഗ് ക്ലബുകൾക്ക് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്ന സമ്മാനത്തുകയുടെ വിവരങ്ങൾ

Sreejith N
The Club Badges of the So-Called Top Six in English Football
The Club Badges of the So-Called Top Six in English Football / Visionhaus/Getty Images
facebooktwitterreddit

ലീഗ് ജേതാവാരാണെന്നു നേരത്തെ തീരുമാനിക്കപ്പെട്ടെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതക്കു വേണ്ടിയുള്ള ശക്തമായ പോരാട്ടം മൂലം വളരെ ആവേശകരമായാണ് 2020-21 സീസണിലെ പ്രീമിയർ ലീഗ് സീസൺ പൂർത്തിയായത്. മാഞ്ചസ്റ്റർ സിറ്റി കിരീടം നേടുകയും മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തിരുന്ന പോയിന്റ് ടേബിളിൽ മൂന്നു ടീമുകളാണ് അവസാന റൗണ്ടിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കു വേണ്ടി പോരാടിയിരുന്നത്.

ലൈസ്റ്റർ സിറ്റി ടോട്ടനത്തോട് തോൽവി വഴങ്ങുകയും ലിവർപൂൾ വിജയം നേടുകയും ചെയ്‌തതോടെ മൂന്നാം സ്ഥാനക്കാരായി ലിവർപൂളും തോൽവി വഴങ്ങിയെങ്കിലും ചെൽസിയുമാണ് ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടിയത്. ലൈംസ്റ്റർ സിറ്റി, വെസ്റ്റ് ഹാം എന്നീ ടീമുകൾ യൂറോപ്പ ലീഗിനും അവസാന മത്സരത്തിലെ വിജയം ടോട്ടനത്തിനു യൂറോപ്പ ലീഗ് പ്ലേ ഓഫിനും യോഗ്യത നേടിക്കൊടുത്തു. അതേസമയം ആഴ്‌സണൽ, എവർട്ടൺ എന്നീ ടീമുകൾ യൂറോപ്യൻ യോഗ്യത നേടിയില്ല.

മികച്ച ട്രാൻസ്ഫറുകൾ നടക്കാൻ സാധ്യതയുള്ള സമ്മറിന് മുൻപ് പ്രീമിയർ ലീഗിലെ ഓരോ ക്ലബും നേടിയ വരുമാനത്തിന്റെ കണക്കുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. മെറിറ്റ് ഷെയർ, ഇന്റർനാഷണൽ ടിവി റൈറ്റ്, ഫെസിലിറ്റിസ്, കൊമേഴ്‌സ്യൽ റവന്യൂ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. റിബേറ്റ് ഒഴിവാക്കിയുള്ള ഏകദേശ സമ്മാനത്തുകയാണ് ഇവിടെ നൽകുന്നത്.

1. മാഞ്ചസ്റ്റർ സിറ്റി - 153.9 മില്യൺ പൗണ്ട്

2. മാഞ്ചസ്റ്റർ യുണൈറ്റഡ് - 153.5 മില്യൺ പൗണ്ട്

3. ലിവർപൂൾ - 150.9 മില്യൺ പൗണ്ട്

4. ചെൽസി - 148.3 മില്യൺ പൗണ്ട്

5. ലൈസ്റ്റർ സിറ്റി - 141.3 മില്യൺ പൗണ്ട്

6. വെസ്റ്റ് ഹാം - 143,5 മില്യൺ പൗണ്ട്

7. ടോട്ടനം ഹോസ്‌പർ - 139.4 മില്യൺ പൗണ്ട്

8. ആഴ്‌സണൽ - 134.4 മില്യൺ പൗണ്ട്

9. ലീഡ്‌സ് - 135 മില്യൺ പൗണ്ട്

10. എവർട്ടൺ - 138.6 മില്യൺ പൗണ്ട്

11. ആസ്റ്റൺ വില്ല - 122,2 മില്യൺ പൗണ്ട്

12. ന്യൂകാസിൽ യുണൈറ്റഡ് - 119.9 മില്യൺ പൗണ്ട്

13. വോൾവ്‌സ് - 116.3 മില്യൺ പൗണ്ട്

14. ക്രിസ്റ്റൽ പാലസ് - 111.7 മില്യൺ പൗണ്ട്

15. സൗത്താംപ്ടൺ - 116.9 മില്യൺ പൗണ്ട്

16. ബ്രൈറ്റൻ - 107.5 മില്യൺ പൗണ്ട്

17. ബേൺലി - 101.7 മില്യൺ പൗണ്ട്

18. ഫുൾഹാം - 106.9 മില്യൺ പൗണ്ട്

19. വെസ്റ്റ് ബ്രോം - 101.7 മില്യൺ പൗണ്ട്

20. ഷെഫീൽഡ് യുണൈറ്റഡ് - 91 മില്യൺ പൗണ്ട്

facebooktwitterreddit