2000 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ യൂറോപ്യൻ ഗോൾഡൻ ഷൂ നേടിയ താരങ്ങൾ


കഴിഞ്ഞ കുറച്ചു വർഷങ്ങളായി യൂറോപ്യൻ ഫുട്ബോളിൽ മാരക ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന റോബർട്ട് ലെവൻഡോസ്കി കഴിഞ്ഞ സീസണിൽ 29 ലീഗ് മത്സരങ്ങളിൽ നിന്നും 41 ഗോളുകൾ നേടി യൂറോപ്പിലെ വിവിധ ലീഗുകളിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ഷൂ കഴിഞ്ഞ ദിവസം ഏറ്റു വാങ്ങിയിരുന്നു.
മുപ്പതു ഗോളുകളുമായി രണ്ടാം സ്ഥാനത്തുള്ള മെസി, 29 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് ലെവൻഡോസ്കി യൂറോപ്യൻ ഗോൾഡൻ ഷൂ സ്വന്തം പേരിലാക്കിയത്. ലെവൻഡോസ്കിയുടെ ആദ്യത്തെ യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരം കൂടിയായിരുന്നു ഇത്തവണത്തേത്.
യൂറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വിലമതിക്കപ്പെടുന്ന നേട്ടങ്ങളിൽ ഒന്നായ ഗോൾഡൻ ഷൂ പുരസ്കാരം സ്വന്തമാക്കുന്നത് സമാനതകളില്ലാത്ത കാര്യമാണ്. ലെവൻഡോസ്കി തന്റെ കരിയറിൽ ആദ്യമായി അതു നേടിയതിന്റെ വെളിച്ചത്തിൽ ഈ നൂറ്റാണ്ടിലെ ഓരോ വർഷത്തിലും ഗോൾഡൻ ഷൂ പുരസ്കാരം നേടിയ താരങ്ങളെ ഇവിടെ പട്ടികപ്പെടുത്തുന്നു.
2000 - കെവിൻ ഫിലിപ്സ് - 30 ഗോളുകൾ - സണ്ടർലൻഡ്
2001 - ഹെൻറിക്ക് ലാർസൻ - 35 ഗോളുകൾ - സെൽറ്റിക്
2002 - മരിയോ ജാർഡിൽ - 42 ഗോളുകൾ - സ്പോർട്ടിങ് ലിസ്ബൺ
2003 - റോയ് മക്കായ് - 29 ഗോളുകൾ - ഡീപോർട്ടീവോ ലാ കൊരൂണ
2004 - തിയറി ഹെൻറി - 30 ഗോളുകൾ - ആഴ്സണൽ
2005 - തിയറി ഹെൻറി/ഡീഗോ ഫോർലാൻ - 25 ഗോളുകൾ - ആഴ്സണൽ/വിയ്യാറയൽ
2006 - ലൂക്ക ടോണി - 31 ഗോളുകൾ - ഫിയോറെന്റീന
2007 - ഫ്രാൻസിസ്കോ ടോട്ടി - 26 ഗോളുകൾ - എഎസ് റോമ
2008 - ക്രിസ്റ്റ്യാനോ റൊണാൾഡോ - 31 ഗോളുകൾ - മാഞ്ചസ്റ്റർ യുണൈറ്റഡ്
2009 - ഡീഗോ ഫോർലാൻ - 32 ഗോളുകൾ - അത്ലറ്റികോ മാഡ്രിഡ്
2010 - ലയണൽ മെസി - 34 ഗോളുകൾ - ബാഴ്സലോണ
2011 - ക്രിസ്റ്റ്യാനോ റൊണാൾഡോ - 40 ഗോളുകൾ - റയൽ മാഡ്രിഡ്
2012 - ലയണൽ മെസി - 50 ഗോളുകൾ - ബാഴ്സലോണ
2013 - ലയണൽ മെസി - 46 ഗോളുകൾ - ബാഴ്സലോണ
2014 - ക്രിസ്റ്റ്യാനോ റൊണാൾഡോ/ ലൂയിസ് സുവാരസ് - 31 ഗോളുകൾ - റയൽ മാഡ്രിഡ്/ ലിവർപൂൾ
2015 - ക്രിസ്റ്റ്യാനോ റൊണാൾഡോ - 48 ഗോളുകൾ - റയൽ മാഡ്രിഡ്
2016 - ലൂയിസ് സുവാരസ് - 40 ഗോളുകൾ - ബാഴ്സലോണ
2017 - ലയണൽ മെസി - 37 ഗോളുകൾ - ബാഴ്സലോണ
2018 - ലയണൽ മെസി - 34 ഗോളുകൾ - ബാഴ്സലോണ
2019 - ലയണൽ മെസി - 36 ഗോളുകൾ - ബാഴ്സലോണ
2020 - സിറോ ഇമ്മൊബിൽ - 36 ഗോളുകൾ - ബാഴ്സലോണ
2021 - റോബർട്ട് ലെവൻഡോസ്കി - 41 ഗോളുകൾ - ബയേൺ മ്യൂണിക്ക്