ബാഴ്സലോണ യുവതാരം ഗവിയെ നോട്ടമിട്ട് യൂറോപ്പിലെ വമ്പന്മാര്

ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ഗവിയെ സ്വന്തമാക്കാനുള്ള അവസരത്തിനായി കാത്തുനിന്ന് യൂറോപ്പിലെ വമ്പന്മാര്. അടുത്ത സീസണോടെ ബാഴ്സലോണയുമായുള്ള കരാര്‍ അവസാനിക്കുന്ന ഗവിയെ സ്വന്തമാക്കുന്നതിന് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, പി.എസ്.ജി, ബയേണ്‍ മ്യൂണിക്ക് തുടങ്ങിയ ക്ലബുകളാണ് രംഗത്തുള്ളത്. മുണ്ടോ ഡിപ്പോര്‍ട്ടീവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗവിക്ക് വേണ്ടി ചെല്‍സിയും രംഗത്തുണ്ടായിരുന്നെങ്കിലും ക്ലബുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഗവിയെ സ്വന്തമാക്കുന്നതിൽ നിന്ന് നീലപ്പടയെ പിന്നോട്ടടിച്ചിരിക്കുകായണ്.
17കാരനും ബാഴ്സലോണയും തമ്മിലുള്ള കരാര്‍ പുതുക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്തംഭിച്ചതായി മുണ്ടോ ഡിപ്പോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ ബാഴ്സലോണയുമായുള്ള കരാർ സ്ഥിതിഗതികൾ യൂറോപ്പിലെ വമ്പന്മാർ നിരീക്ഷിച്ചു വരുന്നത്.
നിലവിൽ ഗവിയുടെ റിലീസ് ക്ലോസ് 42 മില്യൺ പൗണ്ടാണ്. എന്നാൽ വരുന്ന ജൂൺ 30ന് ശേഷം താരത്തിന്റെ റിലീസ് ക്ലോസ് 84 മില്യൺ പൗണ്ടായി ഉയരും. അതിനാൽ തന്നെ താരത്തെ സ്വന്തമാക്കാൻ താത്പര്യമുള്ള ക്ലബുകൾ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ അതിനായി ശ്രമിക്കാനുള്ള സാധ്യതകൾ ഏറെയാണ്.
ബാഴ്സലോണ പരിശീലകന് സാവിയുടെ ഭാവി പദ്ധതിയിലെ പ്രധാന താരമാണ് ഗവി. അതിനാല്‍ താരത്തെ ടീമില്‍ നിര്‍ത്താന്‍ ബാഴ്സലോണ പരമാവധി ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.