യൂറോപ്പ ലീഗിന്റ് പ്രീ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു

യൂറോപ്പാ ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. നിലവിലെ ചാംപ്യന്മാരായ സെവിയ്യക്ക് വെസ്റ്റ്ഹാമിനെ എതിരാളികളായി ലഭിച്ചപ്പോള്‍ ബാഴ്സലോണക്ക് തുര്‍ക്കിഷ് ക്ലബായ ഗലാതസറെയെയാണ് എതിരാളികളായി ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്‍പതിനാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങൾ ആരംഭിക്കുന്നത്.
മാര്‍ച്ച് ഒന്‍പതിന് നടക്കേണ്ട മത്സരങ്ങളുടെ സമയം മാത്രമാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളു. രാത്രി 11.15നാണ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ രണ്ട് മത്സരവും തുടങ്ങുന്നത്. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോയും ഫ്രഞ്ച് ക്ലബായ ലിയോണും തമ്മിലാണ് പോരാട്ടം.
ഇതേ ദിവസം നടക്കുന്ന മറ്റൊരു മത്സരത്തില്‍ റയല്‍ ബെറ്റിസും ഫ്രാങ്ക്ഫര്‍ട്ടും തമ്മില്‍ ഏറ്റുമുട്ടും. ബൊറൂസിയ ഡോര്‍ട്മുണ്ടിനെ തോല്പിച്ച് കരുത്ത് തെളിയിച്ച റേഞ്ചേഴ്സിന് സെര്‍ബിയന്‍ ക്ലബായ ക്രവന സ്വസ്ദയാണ് എതിരാളികള്‍. ഫ്രഞ്ച് ക്ലബായ മൊണോക്കോക്ക് ബ്രാഗയാണ് എതിരാളികള്‍. ഇറ്റാലിയന്‍ ക്ലബായ അറ്റലാന്റ ബയര്‍ ലെവര്‍കൂസനെ നേരിടും. ജര്‍മന്‍ കരുത്തരായ ആര്.ബി ലെപ്സിഗ് റഷ്യന്‍ ക്ലബാ സ്പാര്‍ട്ടാക് മോസ്കോയുമായി ഏറ്റുമുട്ടും. മാര്‍ച്ച് 17നാണ് പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദ മത്സരം നടക്കുക.
രണ്ടാം പാദത്തിലെ എല്ലാ മത്സരങ്ങളും ഒരു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
അതേ സമയം, മെയ് 18 ബുധനാഴ്ച നിലവിലെ ജേതാക്കളായ സെവിയ്യയുടെ ഹോം ഗ്രൗണ്ടായ റാമോണ്‍ സാഞ്ചസ് പിസുവാനിൽ വെച്ചാണ് ഇത്തവണ യൂറോപ്പ ലീഗ് കിരീടപ്പോരാട്ടം നടക്കുക. സാധരണത്തേത് പോലെ ഏത് ക്ലബാണോ കിരീടം നേടുന്നത് അവര്‍ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.