Football in Malayalam

യൂറോ 2020: ടൂർണമെന്റിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും, ഇന്ത്യയിലെ മത്സര സമയങ്ങളും

Gokul Manthara
UEFA EURO 2020 Trophy Tour Arrives In London
UEFA EURO 2020 Trophy Tour Arrives In London / Rob Pinney/Getty Images
facebooktwitterreddit

അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും പ്രധാന ടൂർണമെന്റുകളിലൊന്നായ യൂറോ കപ്പിന്റെ മറ്റൊരു പതിപ്പ് കൂടി അടുത്തെത്തിയിരിക്കുന്നു‌. ജൂൺ 12ന് ഇന്ത്യൻ സമയം പുലർച്ചെ 12.30ന് തുർക്കിയും ഇറ്റലിയും തമ്മിൽ റോമിൽ വെച്ചു നടക്കുന്ന പോരാട്ടത്തോടെ കൊടികയറുന്ന ടൂർണമെന്റിന് ഒരു മാസത്തിനപ്പുറം ജൂലൈ 12-ം തീയതി വെംബ്ലിയിൽ നടക്കുന്ന കലാശപ്പോരാട്ടത്തോടെ തിരശീല വീഴും.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന യൂറോ കപ്പ് കോവിഡ് മൂലം ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു‌. അത് കൊണ്ടു തന്നെ ഔദ്യോഗികമായി യൂറോ 2020 എന്ന പേരാണ് ടൂർണമെന്റിനുള്ളത്. യൂറോ 2020 പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ടൂർണമെന്റിനെക്കുറിച്ച് നിങ്ങളറിയാൻ ആഗ്രഹിക്കുന്ന വിവരങ്ങളെല്ലാം ഞങ്ങൾ ഇവിടെ നൽകുകയാണ്. ഈ വർഷത്തെ യൂറോ കപ്പിന്റെ വേദികൾ, ഗ്രൂപ്പുകൾ, മത്സരക്രമങ്ങൾ, ഇന്ത്യയിലെ മത്സര സമയങ്ങൾ എന്നിവയെല്ലാം നിങ്ങൾക്ക് ഇവിടെ അറിയാം.

യൂറോ കപ്പിന് ഇക്കുറി ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയങ്ങൾ

* യൊഹാൻ ക്രൈഫ് അരീന, ആംസ്റ്റർഡാം
* ഒളിമ്പിക് സ്റ്റേഡിയം, ബകു
* എസ്റ്റാഡിയോ ഡി സാൻ മാമസ്, ബിൽബാവോ
* നാഷണൽ അരീന, ബുക്കാറസ്റ്റ്
* പുസ്കാസ് അരീന, ബുഡാപെസ്റ്റ്
* പാർകൻ സ്റ്റേഡിയം, കോപ്പൻഹേഗൻ
* ഡൂബ്ലിൻ അരീന, ഡൂബ്ലിൻ
* ഹാംപ്ടെൻ പാർക്ക്, ഗ്ലാസ്ഗോ
* വെംബ്ലി സ്റ്റേഡിയം, ലണ്ടൻ
* ഫുട്ബോൾ അരീന, മ്യൂണിക്ക്
* സ്റ്റേഡിയോ ഒളിമ്പിക്കോ, റോം
* സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയം, സെന്റ് പീറ്റേഴ്സ്ബർഗ്

യൂറോ 2020 ഗ്രൂപ്പുകൾ

ഗ്രൂപ്പ് എ - ഇറ്റലി, സ്വിറ്റ്സർലൻഡ്, തുർക്കി, വെയിൽസ്
ഗ്രൂപ്പ് ബി - ബെൽജിയം, ഡെന്മാർക്ക്, ഫിൻലൻഡ്, റഷ്യ
ഗ്രൂപ്പ് സി - ഓസ്ട്രിയ, നെതർലൻഡ്സ്, വടക്കൻ മാസിഡോണിയ, യുക്രൈൻ
ഗ്രൂപ്പ് ഡി - ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഇംഗ്ലണ്ട്, സ്കോട്ലൻഡ്
ഗ്രൂപ്പ് ഇ - പോളണ്ട്, സ്ലൊവാക്യ, സ്പെയിൻ, സ്വീഡൻ
ഗ്രൂപ്പ് എഫ് - ഫ്രാൻസ്, ജർമനി, ഹംഗറി, പോർച്ചുഗൽ

യൂറോ 2020 ഗ്രൂപ്പ് പ്രിവ്യു

എ: മുന്നേറാൻ ഇറ്റലി, രണ്ടും കൽപ്പിച്ച് മറ്റ്‌ ടീമുകളും

ബി: കിരീടം നേടാനുള്ള കരുത്തുമായി ബെൽജിയം, കറുത്ത കുതിരകളാവാൻ ഡെന്മാർക്ക്

സി: ഓറഞ്ച് വസന്തം വിരിയിക്കാൻ ഡി ബോയറിന്റെ സംഘം, കരുത്തുകാട്ടാൻ ഓസ്ട്രിയയും, യുക്രൈനും

ഡി: കരുത്തർ ഇംഗ്ലണ്ട്, കറുത്ത കുതിരകളാവാൻ ക്രൊയേഷ്യ, അട്ടിമറി സൃഷ്ടിക്കാൻ സ്കോട്ട്ലാൻഡ്


ഇ: ഫേവറിറ്റുകൾ സ്പെയിൻ, അട്ടിമറി പ്രതീക്ഷകളുമായി സ്വീഡനും പോളണ്ടും


എഫ്: പോർച്ചുഗലും, ഫ്രാൻസും ജർമനിയും നേർക്കുനേർ വരുന്ന മരണഗ്രൂപ്പ്

യൂറോ 2020 - ഗ്രൂപ്പ് തിരിച്ചുള്ള മത്സരക്രമങ്ങൾ

ഗ്രൂപ്പ് എ

ജൂൺ 12, ശനി : തുർക്കി vs ഇറ്റലി - 12.30 AM

ജൂൺ 12, ശനി : വെയിൽസ് vs സ്വിറ്റ്സർലൻഡ് - 6.30 PM

ജൂൺ 16, ബുധൻ : തുർക്കി vs വെയിൽസ് - 9.30 PM

ജൂൺ 17, ബുധൻ : ഇറ്റലി vs സ്വിറ്റ്സർലൻഡ് - 12.30 AM

ജൂൺ 20, ഞായർ : ഇറ്റലി vs വെയിൽസ് - 9.30 PM

ജൂൺ 20, ഞായർ : സ്വിറ്റ്സർലൻഡ് vs തുർക്കി - 9.30 PM

ഗ്രൂപ്പ് ബി

ജൂൺ 12, ശനി : ഡെന്മാർക്ക് vs ഫിൻലൻഡ് - 9.30 PM

ജൂൺ 13, ശനി :ബെൽജിയം vs റഷ്യ - 12.30 AM

ജൂൺ 16, ബുധൻ : ഫിൻലൻഡ് vs റഷ്യ - 6.30 PM

ജൂൺ 17, വ്യാഴം : ഡെന്മാർക്ക് vs ബെൽജിയം - 9.30 PM

ജൂൺ 22, തിങ്കൾ : ഫിൻലൻഡ് vs ബെൽജിയം - 12.30 AM

ജൂൺ 22, തിങ്കൾ : റഷ്യ vs ഡെന്മാർക്ക് - 12.30 AM

ഗ്രൂപ്പ് സി

ജൂൺ 13, ഞായർ : ഓസ്ട്രിയ vs വടക്കൻ മാസിഡോണിയ - 9.30 PM

ജൂൺ 14, തിങ്കൾ : നെതർലൻഡ്സ് vs യുക്രൈൻ - 12.30 AM

ജൂൺ 17, വ്യാഴം : യുക്രൈൻ vs വടക്കൻ മാസിഡോണിയ - 6.30 PM

ജൂൺ 18, വെള്ളി : നെതർലൻഡ്സ് vs ഓസ്ട്രിയ - 12.30 AM

ജൂൺ 21, തിങ്കൾ : യുക്രൈൻ vs ഓസ്ട്രിയ - 9.30 PM

ജൂൺ‌ 21, തിങ്കൾ : വടക്കൻ മാസിഡോണിയ vs നെതർലൻഡ്സ് - 9.30 PM

ഗ്രൂപ്പ്‌‌ ഡി

ജൂൺ 13, ഞായർ : ഇംഗ്ലണ്ട് vs ക്രൊയേഷ്യ - 6.30 PM

ജൂൺ 14, തിങ്കൾ : സ്കോട്ലൻഡ് vs ചെക്ക് റിപ്പബ്ലിക്ക് - 6.30 PM

ജൂൺ 18, വെള്ളി : ക്രൊയേഷ്യ vs ചെക്ക് റിപ്പബ്ലിക്ക് - 9.30 PM

ജൂൺ 19, ശനി : ഇംഗ്ലണ്ട് vs സ്കോട്ലൻഡ് - 12.30 AM

ജൂൺ 23, ബുധൻ : ചെക്ക് റിപ്പബ്ലിക്ക് vs ഇംഗ്ലണ്ട് - 12.30 AM

ജൂൺ 23, ബുധൻ : ക്രൊയേഷ്യ vs സ്കോട്ലൻഡ് - 12:30AM

ഗ്രൂപ്പ് ഇ

ജൂൺ 14, തിങ്കൾ : പോളണ്ട് vs സ്ലൊവാക്യ - 9.30 PM

ജൂൺ 15, ചൊവ്വ : സ്പെയിൻ vs സ്വീഡൻ - 12.30 AM

ജൂൺ 18, വെള്ളി : സ്വീഡൻ vs സ്ലൊവാക്യ - 6.30 PM

ജൂൺ 20, ഞായർ : സ്പെയിൻ vs പോളണ്ട് - 12.30 AM

ജൂൺ 23, ബുധൻ : സ്വീഡൻ vs പോളണ്ട് - 9.30 PM

ജൂൺ 23, ബുധൻ : സ്ലൊവാക്യ vs സ്പെയിൻ - 9.30 PM

ഗ്രൂപ്പ് എഫ്

ജൂൺ 15, ചൊവ്വ : ഹംഗറി vs പോർച്ചുഗൽ - 9.30 PM

ജൂൺ 16, ബുധൻ : ഫ്രാൻസ് vs ജെർമ്മനി - 12.30 AM

ജൂൺ 19, ശനി : ഹംഗറി vs ഫ്രാൻസ് - 6.30 PM

ജൂൺ 19, ശനി : പോർച്ചുഗൽ vs ജെർമ്മനി - 9.30 PM

ജൂൺ 24, വ്യാഴം : ജെർമ്മനി vs ഹംഗറി - 12.30 AM

ജൂൺ 24, വ്യാഴം : പോർച്ചുഗൽ vs ഫ്രാൻസ് - 12.30

ആറ് ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാരും, എല്ലാ ഗ്രൂപ്പുകളിലും വെച്ച് ഏറ്റവും മികച്ച 4 മൂന്നാം സ്ഥാനക്കാരും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടും. ജൂൺ 25-ം തീയതി ടൂർണമെന്റിന് വിശ്രമ ദിനമായിരിക്കും.

പ്രീക്വാർട്ടർ മത്സരങ്ങൾ

ജൂൺ 26, ശനിയാഴ്ച : എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ vs ബി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ - 9.30 PM

ജൂൺ 27, ഞായർ : എ ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs സി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ - 12.30 AM

ജൂൺ 27, ഞായർ : സി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs ഡി/ഇ/എഫ് ഗ്രൂപ്പ് മൂന്നാം സ്ഥാനക്കാർ- 9.30 PM

ജൂൺ 28, തിങ്കൾ : ബി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എ/ഡി/ഇ/എഫ് മൂന്നാം സ്ഥാനക്കാർ - 12.30 AM

ജൂൺ 28, തിങ്കൾ : ഡി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ vs ഇ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ - 9.30 PM

ജൂൺ 29, ചൊവ്വ : എഫ് ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എ/ബി/സി ഗ്രൂപ്പ് മൂന്നാം സ്ഥാനക്കാർ - 12.30 AM

ജൂൺ 29, ചൊവ്വ : ഡി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എഫ് ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ - 9.30 PM

ജൂൺ 30, ബുധൻ : ഇ ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എ/ബി/സി/ഡി ഗ്രൂപ്പ് മൂന്നാം സ്ഥാനക്കാർ- 12.30 AM

ക്വാർട്ടർ ഫൈനലുകൾ

ജൂലൈ 2, വെള്ളി : പ്രീ-ക്വാർട്ടർ 6 വിജയികൾ vs പ്രീ-ക്വാർട്ടർ 5 വിജയികൾ - 9.30 PM

ജൂലൈ 3, ശനി : പ്രീ-ക്വാർട്ടർ 4 വിജയികൾ vs പ്രീ-ക്വാർട്ടർ 2 വിജയികൾ - 12.30 AM

ജൂലൈ 3, ശനി : പ്രീ-ക്വാർട്ടർ 3 വിജയികൾ vs പ്രീ-ക്വാർട്ടർ 1 വിജയികൾ - 9.30 PM

ജൂലൈ 4, ഞായർ : പ്രീ-ക്വാർട്ടർ 8 വിജയികൾ vs പ്രീ-ക്വാർട്ടർ 7 വിജയികൾ - 12.30 AM

സെമി ഫൈനലുകൾ

ജൂലൈ 7 ബുധൻ : രണ്ടാം ക്വാർട്ടറിലെ വിജയികൾ vs ഒന്നാം ക്വാർട്ടറിലെ വിജയികൾ - 12.30 AM

ജൂലൈ 8 വ്യാഴം : നാലാം ക്വാർട്ടറിലെ വിജയികൾ vs മൂന്നാം ക്വാർട്ടറിലെ വിജയികൾ - 12.30 AM

ഫൈനൽ

ജൂലൈ 12, തിങ്കൾ‌ : ആദ്യ സെമിയിലെ വിജയികൾ vs രണ്ടാം സെമിയിലെ വിജയികൾ - 12.30

മത്സരങ്ങളുടെ തത്സമയം സംപ്രേക്ഷണം

സോണി പിക്ചേഴ്സ് സ്പോർട്സ് നെറ്റ്‌വർക്കാണ് ഇന്ത്യയിൽ യൂറോ കപ്പ് സംപ്രേക്ഷണം ചെയ്യുന്നത്. മലയാളത്തിലടക്കം 6 വിവിധ ഭാഷകളിൽ ഇന്ത്യയിൽ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണമുണ്ടാകും. സോണി ടെൻ 2, സോണി ടെൻ 3, സോണി സിക്സ്, സോണി ടെൻ 4 എന്നിവക്ക് പുറമേ സോണി ലൈവ് ആപ്പിലും ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ഇക്കുറി യൂറോ കപ്പ് വീക്ഷിക്കാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit