ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള മൂന്നു ക്ലബുകൾ വെളിപ്പെടുത്തി എർലിങ് ഹാലൻഡ്


ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള മൂന്നു ക്ലബുകളെ വെളിപ്പെടുത്തി ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡ്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി, അതിനു മുൻപുള്ള വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ബയേൺ മ്യൂണിക്ക്, ലിവർപൂൾ എന്നീ ടീമുകളെയെല്ലാം ഹാലൻഡ് തന്റെ ലിസ്റ്റിൽ നിന്നും തഴഞ്ഞിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയോ പിഎസ്ജിയോ റയൽ മാഡ്രിഡോ വിജയി ആകുമെന്നാണ് ഞാൻ കരുതുന്നത്. പിഎസ്ജിയും റയൽ മാഡ്രിഡും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പരസ്പരം ഏറ്റുമുട്ടുന്നുണ്ട് എന്നറിയാം. ഈ മൂന്നു ടീമുകളിൽ ഒരാളായിരിക്കും വിജയി." ഇഎസ്പിഎന്നിനോട് സംശയിക്കുമ്പോൾ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് വിജയി ആരായിരിക്കുമെന്നു കരുതുന്നുവെന്ന ചോദ്യത്തിന് ഹാലൻഡ് മറുപടി പറഞ്ഞു.
? "Either Man City, PSG or Madrid."
— Football Daily (@footballdaily) January 28, 2022
Erling Haaland gives his prediction for the winner of the Champions League pic.twitter.com/iYO3OWJMcG
നിലവിലെ ഫോം പരിഗണിക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്കും റയൽ മാഡ്രിഡിനും വളരെയധികം സാധ്യതയുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ പിഎസ്ജിയിൽ സൂപ്പർതാരങ്ങളുടെ ഒരു വലിയ നിര തന്നെ ഉണ്ടെങ്കിലും ടീമിനുള്ളിൽ ഒത്തിണക്കം ഇല്ലാത്തതിനാൽ അവർക്കിതു വരെ ആധികാരികമായ പ്രകടനം നടത്താൻ കഴിയാത്തത് ആരാധകർക്ക് ആശങ്കയാണ്.
അതേസമയം ഹാലൻഡിന്റെ ടീമായ ബൊറൂസിയ ഡോർട്മുണ്ട് 2017-18 സീസണു ശേഷം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്തായ സീസണാണ് ഇത്തവണത്തേത്. പരിക്കു മൂലം ഹാലൻഡ് പുറത്തിരുന്ന മൂന്നു മത്സരങ്ങളിൽ രണ്ടിലും തോറ്റതാണ് അവർ നോക്ക്ഔട്ട് കാണാതെ പുറത്താകാൻ കാരണം. എന്നാൽ ഈ സീസണിലെ യൂറോപ്പ ലീഗ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യത അവർക്കു തന്നെയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.