പുതിയ സീസണു ഹാട്രിക്കോടെ തുടക്കമിട്ട് എർലിങ് ഹാലണ്ട്, ആരാധകരെ രസിപ്പിച്ച് പുഷ് അപ്പും


യൂറോപ്പിൽ നിലവിലുള്ള ഗോൾവേട്ടക്കാരിൽ ഏറ്റവും മികച്ചത് താൻ തന്നെയാണെന്നു തെളിയിച്ച് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കി ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ബ്രൂട് ഹാലൻഡ്. കഴിഞ്ഞ സീസണിൽ ജർമൻ കപ്പ് സ്വന്തമാക്കിയ ടീം ഈ സീസണിൽ അതു നിലനിർത്തുന്നതിനു വേണ്ടി ഇറങ്ങിയ ആദ്യ മത്സരത്തിലാണ് നോർവേ താരം ഹാട്രിക്കോടെ മിന്നിത്തിളങ്ങിയത്.
വെഹെൻ വീസ്ബാഡനെതിരായ മത്സരത്തിലാണ് ഈ സീസണിലെ ആദ്യത്തെ ഹാട്രിക്ക് ഹാലാൻഡ് സ്വന്തമാക്കിയത്. ആദ്യപകുതിയുടെ ഇരുപത്തിയാറ്, മുപ്പത്തിയൊന്ന് മിനിറ്റുകളിൽ ഗോൾ കണ്ടെത്തിയ താരം രണ്ടാം പകുതിയുടെ അൻപത്തിയൊന്നാം മിനുട്ടിൽ ഹാട്രിക്ക് തികച്ചു. ഹാലാൻഡിന്റെ മികവിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബൊറൂസിയ ഡോർട്മുണ്ട് വിജയം നേടിയത്.
Three of the best for Erling Haaland 3️⃣pic.twitter.com/yHV40LiH8P
— Goal (@goal) August 7, 2021
രണ്ടാമത്തെ ഗോൾ പെനാൽറ്റിയിലൂടെ നേടിയ ഹാലൻഡ് അതിനു മുൻപ് ചെയ്ത പ്രവൃത്തി രസകരമായിരുന്നു. പെനാൽറ്റി ബോക്സിൽ ഗോൾകീപ്പറുടെ ഫൗളിൽ വീണ താരം പെനാൽറ്റി റഫറി വിളിച്ച ഉടനെ വീണിടത്തു നിന്നും എഴുന്നേൽക്കാതെ പുഷ് അപ്പ് എടുക്കുകയായിരുന്നു. അതിനു ശേഷം താരം സ്പോട്ടിൽ നിന്നും ഗോൾ കണ്ടെത്തുകയും ചെയ്തു.
Just Erling Haaland doing a push-up after winning a penalty #BVB pic.twitter.com/Vy3pLBzAuE
— BVB Buzz (@BVBBuzz) August 7, 2021
ഈ സമ്മറിൽ നിരവധി ക്ലബുകളുടെ ഓഫറുണ്ടായിട്ടും ഡോർട്മുണ്ട് വിടാതിരുന്ന താരം ആദ്യത്തെ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടിയത് ജർമൻ ക്ലബിന്റെ ആരാധകർക്ക് പ്രതീക്ഷയാണ്. സാഞ്ചോ ക്ലബ് വിട്ടെങ്കിലും ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ മലെനുമായി ഒത്തിണക്കത്തോടെ താരം കളിക്കുകയും ചെയ്തു. ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ടിനെതിരെയാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ആദ്യത്തെ ലീഗ് മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.