Football in Malayalam

"ഒരു കളിക്കാരന് ഇത്രയും തുക വളരെയധികമാണ്"-ചെൽസി ട്രാൻസ്‌ഫർ അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഹാലൻഡ്‌

Sreejith N
Borussia Dortmund v Bayer 04 Leverkusen - Bundesliga
Borussia Dortmund v Bayer 04 Leverkusen - Bundesliga / Matthias Hangst/Getty Images
facebooktwitterreddit

ചെൽസിയിലേക്കുള്ള തന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് യൂറോപ്യൻ ഫുട്ബോളിൽ പുതിയ തരംഗം സൃഷ്‌ടിച്ച ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ബ്രൂട് ഹാലൻഡ്. ഒരു കളിക്കാരന് ഇത്രയും തുക ട്രാൻസ്‌ഫർ ഫീസായി നൽകുന്നത് വളരെയധികമാണെന്ന അഭിപ്രായവും ഹാലൻഡ് പ്രകടിപ്പിച്ചു.

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് ഹാലാൻഡ്. ജർമൻ ഫുട്ബോളിൽ ഇതുവരെ അൻപത്തിയൊമ്പതു മത്സരങ്ങൾ കളിച്ച് അൻപത്തിയേഴു ഗോളുകൾ നേടിയ താരത്തിൽ ചെൽസിക്ക് വളരെയധികം താൽപര്യമുണ്ട്. 175 മില്യൺ യൂറോ ചെൽസി ഇതിനായി മുടക്കുമെന്ന അഭ്യൂഹങ്ങളോട് ഹാലാൻഡിന്റെ മറുപടി ഇങ്ങിനെയായിരുന്നു.

"ഇന്നലെ മുതൽ കഴിഞ്ഞ ഒരു മാസമായി ഞാനെന്റെ ഏജന്റിനോട് സംസാരിച്ചിട്ടില്ല. അതിൽ തന്നെ നിങ്ങൾക്കുള്ള മറുപടിയുണ്ട്. അതു വെറും അഭ്യൂഹങ്ങൾ മാത്രമായിരിക്കും എന്നു ഞാൻ കരുതുന്നു. കാരണം ഇത്രയധികം തുക ഒരു കളിക്കാരന് വളരെ അധികമാണ്." ഹാലൻഡ് പറഞ്ഞു.

നിരവധി ക്ലബുകൾക്ക് സ്വന്തമാക്കാൻ താൽപര്യമുണ്ടെങ്കിലും ട്രാൻസ്ഫറിനു വേണ്ടി ഡോർട്മുണ്ടിനു മേൽ സമ്മർദ്ദം ചെലുത്താൻ ഹാലാൻഡ് ഇതുവരെയും തയ്യാറായിട്ടില്ല. ക്ലബിനൊപ്പം തുടരേണ്ടി വന്നാലും കുഴപ്പമില്ലെന്ന നിലപാടാണ് താരത്തിന്റേത്. കഴിഞ്ഞ സീസണിൽ ഡിഎഫ്‌ബി പൊകൽ സ്വന്തമാക്കിയതിനു ശേഷം ഇക്കാര്യം ഹാലാൻഡ് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

നേരത്തെ ടീമിലെ മറ്റൊരു പ്രധാന താരമായ ജാഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് 73 മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫറിൽ ചേക്കേറിയിരുന്നു. ഇതിനു പിന്നാലെ പിഎസ്‌വിയിൽ നിന്നും നെതർലാൻഡ്‌സ് താരം ഡോൺയെൽ മലന്റെ ട്രാൻസ്‌ഫർ ജർമൻ ക്ലബ് പൂർത്തിയാക്കുകയും ചെയ്‌തു.

facebooktwitterreddit