Football in Malayalam

എറിക്സന്റെ ആരോഗ്യനില തൃപ്തികരം; ഫുട്ബോൾ ലോകത്തിന് ആശ്വാസ വാർത്ത

Gokul Manthara
FBL-EURO-2020-2021-FANS
FBL-EURO-2020-2021-FANS / ALBERTO PIZZOLI/Getty Images
facebooktwitterreddit

ഫിൻലൻഡിനെതിരായ യൂറോ കപ്പ് മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സന്റെ ആരോഗ്യ നിലയിൽ പുരോഗതി‌. അല്പം മുൻപ്‌ യുവേഫയാണ് എറിക്സന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥിരീകരിച്ചത്. ഫുട്ബോൾ ലോകത്തിന് വലിയ ആശ്വാസം സമ്മാനിക്കുന്ന വാർത്തയാണിത്.

നേരത്തെ ഡെന്മാർക്ക്-ഫിൻലൻഡ് മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു ഫുട്ബോൾ ലോകത്തെ മുഴുവൻ മരവിപ്പിച്ച സംഭവം അരങ്ങേറിയത്. എതിരാളികളുടെ ബോക്സിന് സമീപത്ത് വെച്ച് സഹതാരത്തിന്റെ ത്രോ സ്വീകരിക്കുന്നതിനിടെ എറിക്സൻ ഗ്രൗണ്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു‌. മത്സരം നാൽപ്പത് മിനുറ്റുകൾ പിന്നിട്ടപ്പോളായിരുന്നു ഇത്. ഉടൻ തന്നെ മെഡിക്കൽ സംഘം താരത്തിനരികിലെത്തി‌. ഗ്രൗണ്ടിൽ വെച്ചുള്ള അടിയന്തര ചികിത്സക്ക് ശേഷം താരത്തെ സ്ട്രെച്ചറിൽ ആശുപത്രിയിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

യുവേഫ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചതോടെ ഫുട്ബോൾ ലോകത്തിന് ആശ്വാസമായിരിക്കുകയാണ്.

താരം ബോധാവസ്ഥയിലാണെന്നും, കൂടുതൽ പരിശോധനകൾക്ക് വിധേയമാവുകയാണെന്ന് ഡാനിഷ് എഫ്എയും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേ സമയം, ഡെന്മാർക്ക്-ഫിൻലൻഡ്‌ മത്സരം സെൻട്രൽ യൂറോപ്യൻ സമയം 20:30ന് (ഇന്ത്യൻ സമയം 12amന്) പുനരാരംഭിക്കുമെന്നും യുവേഫ സ്ഥിരീകരിച്ചിട്ടുണ്ട്.


facebooktwitterreddit