Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി എറിക് ടെൻ ഹാഗ്

Haroon Rasheed
Erik ten Hag wants Cristiano Ronaldo to stay at Man Utd
Erik ten Hag wants Cristiano Ronaldo to stay at Man Utd / Broer van den Boom/BSR Agency/Getty Images, Bryn Lennon/Getty Images
facebooktwitterreddit

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഭാവി കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി ഈ സീസണിന് ശേഷം ക്ലബിന്റെ പരിശീലക ചുമതലയേൽക്കുന്ന എറിക് ടെന്‍ ഹാഗ്. അടുത്ത സീസണില്‍ ക്രിസ്റ്റ്യാനോയെ യുണൈറ്റഡില്‍ നിലനിര്‍ത്തി തന്റെ പദ്ധതിയുടെ സുപ്രധാന ഭാഗമാക്കാനാണ് എറിക് ഒരുങ്ങുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ മികച്ച പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. 24 ഗോളുകളാണ് ഇതുവരെ പോർച്ചുഗീസ് താരം യുണൈറ്റഡിന് വേണ്ടി ഈ സീസണിൽ സ്വന്തമാക്കിയിട്ടുള്ളത്. അടുത്ത സീസണില്‍ യുണൈറ്റഡ് ചാംപ്യന്‍സ് ലീഗില്‍ ഇല്ലാത്തതിനാൽ, റൊണാൾഡോ അടുത്ത സീസണിൽ ടീമിൽ തുടരുമോ എന്ന കാര്യം വ്യക്തമല്ല.

സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന ഹോം മത്സരത്തിന് ശേഷം ഓള്‍ഡ് ട്രാഫോര്‍ഡിലെ കാണികള്‍ക്ക് നേരെ വികാരഭരിതനായി ക്രിസ്റ്റ്യാനോ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

യുണൈറ്റഡില്‍ കരാര്‍ ബാക്കിയുള്ള റൊണാൾഡോയെ തന്റെ പദ്ധതികളുടെ ഭാഗമാക്കാൻ തന്നെയാണ് എറികിന്റെ തീരുമാനമെന്ന്ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്റെ ഗോള്‍ സ്‌കോറിങ് പാടവം കണക്കിലെടുത്താണ് റൊണാൾഡോയെ ടീമിനൊപ്പം നിലനിര്‍ത്താന്‍ എറിക് ശ്രമിക്കുന്നതെന്നും ദി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

റൊണാൾഡോയെ ടീമിനൊപ്പം നിലനിര്‍ത്തുകയാണെങ്കിലും പുതിയൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാനുള്ള നീക്കവും എറിക് നടത്തുന്നുണ്ടെന്നാണ് വിവരം. അതേ സമയം, ക്ലബ് വിടാനാണ് റൊണാൾഡോ തീരുമാനിക്കുന്നതെങ്കിൽ, അദ്ദേഹത്തിൻറെ വഴിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ടെൻ ഹാഗും തടസം നിൽക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


facebooktwitterreddit