Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രതാപകാലത്തേക്ക് തിരിച്ചെത്തിക്കാനാകുമെന്ന് പരിശീലകൻ എറിക് ടെൻ ഹാഗ് 

Vaisakh. M
Erik ten Hag vows to bring the good times back to Manchester United
Erik ten Hag vows to bring the good times back to Manchester United / Dean Mouhtaropoulos/GettyImages
facebooktwitterreddit

2017നു ശേഷം കിരീടവരൾച്ചയും മോശം പ്രകടനവും കൊണ്ട് നിലവാരച്യുതി സംഭവിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ സജീവ ഫുട്ബോൾ ശൈലിയിലൂടെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് പുതിയ പരിശീലകനായ എറിക് ടെൻ ഹാഗ്.

ബാങ്കോക്കിൽ നടക്കാനിരിക്കുന്ന ലിവർപൂളിനെതിരായ പ്രീസീസൺ മത്സരത്തിന് മുന്നോടിയായി നടന്ന അഭിമുഖത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ഭാവി പദ്ധതികളെക്കുറിച്ച് ടെൻ ഹാഗ് വെളിപ്പെടുത്തിയത്. ക്ലബ്ബിന്റെ ഏതു മോശം അവസ്ഥയിലും പരിപൂർണ പിന്തുണ നൽകുന്ന ആരാധകരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.

"നല്ല സമയത്തിനായി കാത്തിരിക്കുന്ന അവർ ഈ ക്ലബ്ബിനോട് ശരിക്കും പ്രതിജ്ഞാബദ്ധരാണെന്ന് എനിക്ക് തോന്നുന്നു, അവർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ശരിക്കും പിന്തുണയ്ക്കുന്നു. അത് കാണാൻ സന്തോഷമുണ്ട്, അത് എന്നെ കൂടുതൽ പ്രചോദിപ്പിക്കുന്നു," ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"കളിക്കളത്തിൽ പന്തുള്ളപ്പോഴും ഇല്ലാത്തപ്പോഴും സജീവമായ ഫുട്ബോൾ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതായത്, അത് ചെയ്യാൻ ശ്രമിക്കുന്നത് ഞങ്ങളുടെ ഉദ്ദേശ്യമായിരിക്കണം, ഇപ്പോൾ, ഒന്നാമതായി, പരിശീലകരാണ് അത് ടീമിലേക്ക് കൊണ്ടുവരുന്നത്, ഞങ്ങൾ എല്ലാ സാഹചര്യങ്ങളിലും സജീവമാണ്.

"ഞങ്ങൾ ധൈര്യശാലികളും പന്ത് കൈവശം വയ്ക്കാനും പരസ്പരം ഓപ്ഷനുകൾ നൽകാനും തയ്യാറാണ്. എന്നാൽ പന്ത്‌ കയ്യിലില്ലാത്ത സമയത്ത് സമ്മർദം ചെലുത്തുന്ന ശൈലി ലഭിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത്."

 "ഒരു ടീമിനെ നിർമ്മിക്കുകയും ടീമിനെ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് എന്റെ ജോലി, നിങ്ങൾക്ക് ഇത് വ്യത്യസ്ത രീതികളിലോ കൂടുതൽ മാർഗങ്ങളിലൂടെയോ ചെയ്യാൻ കഴിയും. എന്നാൽ ഇത്‌ ആരംഭിക്കുന്നത് ഒരു ഫിലോസഫിയിലൂടെയാണ്.

"അതിനു ശേഷം നിങ്ങൾ ടീമിനെ കെട്ടിപ്പടുക്കുകയും പിന്നീട് വ്യക്തികളിലേക്ക് ഇറങ്ങിച്ചെന്ന് നിങ്ങൾ അവർക്ക് നിയമങ്ങളും തത്വങ്ങളും നൽകുകയുമാണ് ചെയ്യുന്നത്. കൂടാതെ വ്യക്തികളുടെ പൊസിഷനുകൾക്കനുസരിച്ച് നിങ്ങൾ അവർക്ക് പരിശീലന ഉപദേശം നൽകുന്നു. ഇതെല്ലാം ടീം ഫലങ്ങളെയും മികച്ച ടീം പ്രകടനങ്ങളെയുമാണ് ലഷ്യമിടുന്നത്. അതിനാൽ ടീമിൽ മികച്ച പ്രകടനം നടത്താൻ അവർക്ക് ഉപദേശം നൽകുന്നു," ടെൻ ഹാഗ് വ്യക്തമാക്കി.

ടീമിൽ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചെങ്കിലും ടീമിന്റെ ഭാഗമാക്കണമെന്ന് ആഗ്രഹിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിടണമെന്ന തീരുമാനം അറിയിച്ചതിനെക്കുറിച്ച് ടെൻ ഹാഗ് സംസാരിച്ചില്ല. വരുന്ന ചൊവ്വാഴ്ചയാണ് ലിവർപൂളിനെതിരായ ആദ്യ പ്രീസീസൺ മത്സരം ബാങ്കോക്കിൽ നടക്കാനിരിക്കുന്നത്. അതിനു ശേഷം ഓസ്ട്രേലിയയിലേക്ക് തിരിക്കുന്ന ടീം അവിടെ വെച്ച് മെൽബൺ വിക്ടറി, ക്രിസ്റ്റൽ പാലസ്, ആസ്റ്റൺ വില്ല എന്നിവരെയും നേരിടും.


facebooktwitterreddit