ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി എറിക് ടെൻ ഹാഗ്

എറിക് ടെൻ ഹാഗ് മാഞ്ചസ്റ്ററിലെത്തിയാൽ ആദ്യം ചെയ്യുന്ന കാര്യങ്ങളിൽ ഒന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി കൂടിക്കാഴ്ച നടത്തുന്നതാണെന്ന് 90min മനസിലാക്കുന്നു. ഡച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ റൊണാൾഡോയെ 'ഭീമൻ' എന്ന് വിശേഷിപ്പിച്ച ടെൻ ഹാഗ്, പോർച്ചുഗീസ് താരത്തെ ടീമിൽ നിലനിറുത്താൻ ആഗ്രഹിക്കുന്നെന്നും വ്യക്തമാക്കിയിരുന്നു.
"അവനോടൊപ്പം പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. റൊണാൾഡോ ഒരു ഭീമനാണ്. കാരണം അവൻ ഇതിനകം കാണിച്ചത് തന്നെ. അവൻ ഇപ്പോഴും വളരെ അഭിലാഷമുള്ളവനാണ്. തീർച്ചയായും ഞാൻ അവനെ നിലനിറുത്താൻ ആഗ്രഹിക്കുന്നു. ഈ വർഷം അവൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് വളരെ പ്രധാനപ്പെട്ടവനാണ്. കൂടാതെ മികച്ച സ്റ്റാറ്റിസ്റ്റിക്സ് കാണിക്കാനും അവന് കഴിയും," റാങ്നിക്ക് പറഞ്ഞു.
രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു റൊണാൾഡോ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും കരാറിൽ ഉണ്ട്.
ഈ യുണൈറ്റഡിനായി 24 ഗോളുകള്‍ സ്വന്തമാക്കിയ റൊണാൾഡോ അടുത്ത സീസണിലും ക്ലബിൽ ഉണ്ടാകുമോ എന്ന ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നു. യുണൈറ്റഡിന് ചാംപ്യന്‍സ് ലീഗ് യോഗ്യത ഇല്ലാത്തതും ക്ലബിന്റെ മോശം ഫോമുമായിരുന്നു ക്രിസ്റ്റ്യാനോയുടെ ഭാവിയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ടെൻ ഹാഗിന്റെ പദ്ധതികളിൽ റൊണാൾഡോക്ക് സ്ഥാനമുണ്ടാവുമോ എന്ന സംശയങ്ങൾ ഉയർന്നിരുന്നെങ്കിലും, താരത്തെ ടീമിൽ നിലനിറുത്താൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയതിലൂടെ, ഒരു പരിധി വരെ അതിന് അന്ത്യം കുറിക്കാൻ ഡച്ച് പരിശീലകനായിട്ടുണ്ട്.