റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടർന്നേക്കും, മാഗ്വയറിന്റെ പ്രകടനത്തെ പ്രശംസിച്ച് എറിക് ടെൻ ഹാഗ്


ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടർന്നേക്കുമെന്ന സൂചനകൾ നൽകി ക്ലബിന്റെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുത്ത എറിക് ടെൻ ഹാഗ്. ഈ സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ ആരാധകരുടെ പരിഹാസവും വിമർശനവും ഏറ്റു വാങ്ങുന്ന പ്രതിരോധതാരം ഹാരി മാഗ്വയറിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
അയാക്സിനൊപ്പം മികച്ച പ്രകടനം നടത്തി യൂറോപ്പിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ എറിക് ടെൻ ഹാഗ് കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ചുമതല ഏറ്റെടുത്തത്. ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ഈ സീസണിൽ നേടാൻ കഴിയാത്ത ക്ലബിനെ നേട്ടങ്ങളിലേക്ക് നയിക്കാൻ ടെൻ ഹാഗിന് കഴിയുമോ എന്നതിനൊപ്പം ടീമിലെ ഏതൊക്കെ താരങ്ങൾ തുടരുമെന്ന കാര്യത്തിലും ചോദ്യങ്ങൾ ഉയർന്നിരുന്നു.
Erik ten Hag has all-but confirmed the future of Cristiano Ronaldo and Harry Maguire - https://t.co/xPlLFEsMr3 pic.twitter.com/FzEiHw8K8C
— Squawka News (@SquawkaNews) May 23, 2022
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായ റൊണാൾഡോക്ക് തന്റെ വിവിധ ശൈലികളിൽ ഇടം നേടാൻ കഴിയുമോ എന്ന ചോദ്യത്തിന് "കഴിയും" എന്ന മറുപടി തന്നെയാണ് താരം നൽകിയത്. റൊണാൾഡോ ടീമിന് എന്തു നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് "ഗോളുകൾ" എന്നും ഡച്ച് പരിശീലകൻ മറുപടി നൽകി.
മാഗ്വയറിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് ടെൻ ഹാഗ് നൽകിയ മറുപടി ഇങ്ങിനെയായിരുന്നു. "ഈ സീസണിൽ നല്ലൊരു ജോലിയാണ് താരം നടത്തിയത്. മികച്ചൊരു താരമാണ് മാഗ്വയർ, യുണൈറ്റഡിനു നൽകിയ സംഭാവനകളിലൂടെ ഒരുപാട് കാര്യങ്ങൾ താരം നേടിയിട്ടുണ്ട്."
അയാക്സിൽ തനിക്കു കീഴിൽ മികച്ച പ്രകടനം നടത്തിയിരുന്ന, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതിനു ശേഷം അവസരങ്ങൾ കുറഞ്ഞ വാൻ ഡി ബീക്കിനെ സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. വാൻ ഡി ബീക്കുമായി മികച്ച ബന്ധമാണ് ഉള്ളതെന്നും താരത്തിനെ കാണാൻ കാത്തിരിക്കുകയാണെന്നും ടെൻ ഹാഗ് അറിയിച്ചു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.