ക്രിസ്ത്യൻ എറിക്സണെ ടീമിലെത്തിച്ചത് സമ്പൂര്‍ണ നേട്ടമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെന്‍ ഹാഗ്

ഡെന്മാര്ക്ക് താരമായിരുന്ന ക്രിസ്ത്യൻ എറിക്സണെ ടീമിലെത്തിച്ചതിനെ പ്രശംസിച്ച് പരിശീലകന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെന്‍ ഹാഗ്.
എറിക്സണെ ടീമിലെത്തിച്ചത് സമ്പൂര്‍ണ നേട്ടമെന്നാണ് ടെൻ ഹാഗ് വിശേഷിപ്പിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് ടെൻ ഹാഗ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാമത്തെ സൈനിങ് ആൺ എറിക്സൺ. നേരത്തെ ടൈറല്‍ മലാസിയയെ ചുവന്ന ചെകുത്താന്മാര് ടീമിലെത്തിച്ചിരുന്നു. അയാക്സിൽ നിന്ന് ലിസാൻഡ്രോ മാർട്ടിനസിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുണ്ട്.
"അദ്ദേഹത്തെ ടീമിലെത്തിച്ചത് ഒരു സമ്പൂര്‍ണ നേട്ടമാണ്," ടെൻ ഹാഗ് പറഞ്ഞു. "അവൻ ഒരു മികച്ച താരമാണ്. അവന്റെ പ്രകടനം ആരാധകർ ആസ്വദിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം അവൻ ക്രീയേറ്റീവാണ്, അവന് നല്ല ഐഡിയകളുണ്ട്. പ്രത്യേകിച്ച് ഞങ്ങളുടെ സ്ട്രൈക്കര്മര് സന്തുഷ്ടരായിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം അവരെ ഗെയിമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നത് അവനാണ്."
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇത് വരെ മൂന്ന് സൈനിങ്ങുകൾ നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണയുടെ ഡച്ച് മധ്യനിരതാരം ഫ്രെങ്കി ഡി യോങിനെയും ലക്ഷ്യമിടുന്നുണ്ട്.
അതേ സമയം, പ്രീ-സീസൺ പര്യടനത്തിന്റെ ഭാഗമായി നിലവിൽ ഓസ്ട്രേലിയയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡ്. ടെൻ ഹാഗിന് കീഴിൽ ഇത് വരെ രണ്ട് പ്രീ-സീസൺ മത്സരങ്ങൾ കളിച്ച യുണൈറ്റഡ് രണ്ടിലും വിജയിച്ചിട്ടുണ്ട്. ലിവർപൂളിനെ 4-0ത്തിനും മെൽബൺ വിക്ടറിയെ 4-1നുമാണ് ചുവന്ന ചെകുത്താന്മാർ പരാജയപ്പെടുത്തിയത്. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത പ്രീ-സീസൺ മത്സരം.