Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ലിസാൻഡ്രോ മാർട്ടിനസിനെ ഒരു യോദ്ധാവായി അഭിസംബോധന ചെയ്ത് എറിക് ടെൻ ഹാഗ് 

Vaisakh. M
A deal between Man Utd & Ajax for Lisandro Martinez has already been announced
A deal between Man Utd & Ajax for Lisandro Martinez has already been announced / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അർജന്റീനൻ പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസിനായി അയാക്സുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിലെത്തിയത്. താരത്തിന്റെ യുണൈറ്റഡിലേക്കുള്ള നീക്കം സ്ഥിരീകരിക്കാൻ മെഡിക്കലും വ്യക്തിഗതനിബന്ധനകളും യുകെ വിസ ആവശ്യകതകളും ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.

49 മില്യൺ പൗണ്ടിനാണ് മാർട്ടിനസിനെ യുണൈറ്റഡ് സ്വന്തമാക്കുന്നത്. ഒപ്പം 9 മില്യൺ പൗണ്ടിന്റെ ആഡ് ഓണുകളും ഉൾപ്പെടുന്നു. ഇതോടെ ട്രാൻസ്ഫർ തുകയിൽ റാഫേൽ വരാനെയും ആരോൺ വാൻ ബിസാക്കയെയും മറികടന്ന താരം ഹാരി മഗ്വയറിനു താഴെ യുണൈറ്റഡിന്റെ ഏറ്റവും വിലയേറിയ രണ്ടാമത്തെ പ്രതിരോധതാരമായി മാറും.

2019ൽ അയാക്സിലേക്ക് മാർട്ടിനെസ് ചേക്കേറുമ്പോൾ എറിക് ടെൻ ഹാഗ് ആയിരുന്നു പരിശീലകസ്ഥാനത്തുണ്ടായിരുന്നത്. താരത്തിന്റെ കഴിവുകളെക്കുറിച്ച് വ്യക്തമായി ബോധമുള്ള ടെൻ ഹാഗ് മാർട്ടിനസിനെ ഒരു പോരാളിയായാണ് അഭിസംബോധന ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് പുതിയ സൈനിങ്ങിനെക്കുറിച്ച് ടെൻ ഹാഗ് മനസ് തുറന്നത്.

"അവൻ ഒരു യോദ്ധാവാണ്, ആരാധകർ അവനെ അഭിനന്ദിക്കുമെന്ന് ഞാൻ കരുതുന്നു. അവന് ഒരു മനോഭാവവും പോരാട്ട വീര്യവുമുണ്ട്, അവൻ കളിയിൽ നല്ല രീതിയിൽ ആക്രമണാത്മകത കൊണ്ടുവരുന്നു, ഞങ്ങൾക്ക് അത് ആവശ്യമാണെന്ന് ഞാൻ കരുതുന്നു. മാത്രമല്ല, അവൻ സമർത്ഥനാണ്, പന്ത് കൈകാര്യം ചെയ്യാൻ അവനു കഴിയും. കൂടാതെ അവൻ ഒരു ഇടങ്കാലൻ താരവുമാണ്," ടെൻ ഹാഗ് മഞ്ചേസ്റ്റർ യുണൈറ്റഡ് ഡോട്ട് കോമിനോട് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കിടയിൽ വളരെക്കാലം മുൻപു തന്നെ അർജന്റൈൻ താരങ്ങൾ പ്രിയപ്പെട്ടവരാണ്. യുവാൻ സെബാസ്റ്റ്യൻ വെറോൺ, ഗബ്രിയേൽ ഹെയ്‌ൻസ്, കാർലോസ് ടെവസ് എന്നിവരെല്ലാം യുണൈറ്റഡ് ആരാധകരുടെ ഹീറോകളാണ്. ആ നിരയിലേക്കുള്ള ലിസാൻഡ്രോ മാർട്ടിനസിന്റെ കടന്നുവരവ് യുണൈറ്റഡ് ആരാധകർക്കും പ്രതീക്ഷ നൽകുന്നുണ്ട്.


facebooktwitterreddit