Manchester United

ആസ്റ്റൺ വില്ലക്കെതിരെ സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തെ വിമർശിച്ച് എറിക് ടെൻ ഹാഗ്

Sreejith N
Erik Ten Hag Demands More From Manchester United
Erik Ten Hag Demands More From Manchester United / Albert Perez/GettyImages
facebooktwitterreddit

കഴിഞ്ഞ ദിവസം നടന്ന പ്രീ സീസൺ മത്സരത്തിൽ ആസ്റ്റൺ വില്ലക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയതിൽ വിമർശനവുമായി പരിശീലകൻ എറിക് ടെൻ ഹാഗ്. രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്നതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ സമനില ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ടീം ഇനിയും മെച്ചപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓസ്‌ട്രേലിയയിൽ വെച്ച് ഇന്നലെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആധിപത്യം സ്ഥാപിച്ചു എങ്കിലും അതിനു ശേഷം രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ല പിടിമുറുക്കി മത്സരത്തിൽ സമനില നേടിയെടുത്തു. കഴിഞ്ഞ മൂന്നു പ്രീ സീസൺ മത്സരങ്ങളിലും വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുതിപ്പു കൂടിയാണ് അവർ അവസാനിപ്പിച്ചത്.

"മികച്ച നീക്കങ്ങൾ നടത്തി ആദ്യപകുതിയിൽ ഞങ്ങൾ രണ്ടു ഗോളിന് മുന്നിലെത്തിയെങ്കിലും പിന്നീടു ടീമിന് ശ്രദ്ധ നഷ്‌ടമായി. താരങ്ങൾ ശ്രമിച്ചിട്ടുണ്ടാകാമെങ്കിലും അതൊരു ഒഴികഴിവല്ല. മികച്ച കളി കാഴ്‌ച വെക്കുകയാണ് അവർ വേണ്ടതെങ്കിലും രണ്ടാം പകുതിയിൽ അതുണ്ടായില്ല. ആദ്യ പകുതിയിൽ ഞങ്ങൾ മികച്ചു നിന്നിരുന്നു. ശ്രദ്ധ നഷ്‌ടമായതാണ് കാരണം."

"മൈതാനത്തെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ ഒരിക്കലും പരാതി പറയാൻ ഞാനില്ല. എന്തൊക്കെയായാലും ഞങ്ങൾ മികച്ച പ്രകടനം നടത്തണം. ഫുട്ബോളിൽ പിഴവുകൾ ഉണ്ടാകും, പക്ഷെ അതിനെ കുറച്ചു കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കേണ്ടത്. കഴിഞ്ഞ രണ്ടാഴ്‌ചയായി ടീം വളരെയധികം മെച്ചപ്പെടുന്നതു ഞാൻ കാണുന്നുണ്ട്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് ടെൻ ഹാഗ് പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit