Manchester United

ക്ലബിന്റെ അടുത്ത പരിശീലകനായി എറിക് ടെൻ ഹാഗിനെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Erik ten Hag has been confirmed as Man Utd's next manager
Erik ten Hag has been confirmed as Man Utd's next manager / 90min
facebooktwitterreddit

ക്ലബിന്റെ അടുത്ത പരിശീലകനായി നിലവിലെ അയാക്സ് മാനേജർ എറിക് ടെൻ ഹാഗിനെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഈ സീസൺ കഴിയുന്നതോടെയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ടെൻ ഹാഗ് ഏറ്റെടുക്കുക. നിലവിൽ ഇടക്കാല പരിശീലകൻ റാൽഫ് റാങ്നിക്കാണ് ചുവന്ന ചെകുത്താന്മാരെ പരിശീലിപ്പിക്കുന്നത്.

2025 ജൂൺ വരെയുള്ള കരാറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ടെൻ ഹാഗും ഒപ്പ് വെച്ചിട്ടുള്ളത്. ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്‌ഷനും യുണൈറ്റഡിന് ഉണ്ട്.

“കഴിഞ്ഞ നാലു വര്‍ഷമായി ഡച്ച് ക്ലബായ അയാക്‌സിലൂടെ യൂറോപ്പിലെ ഏറ്റവും ആവേശകരവും വിജയകരവുമായ പരിശീലകരിൽ ഒരാളെന്ന് എറിക് സ്വയം തെളിയിച്ചിട്ടുണ്ട്. ടീമിന്റെ ആകർഷകമായ, ആക്രമണ ഫുട്ബോളിനും യുവാക്കളോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ടയാളാണ് അദ്ദേഹം,” ടെൻ ഹാഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി നിയമിക്കുന്നതിനെ കുറിച്ച് ഫുട്ബോൾ ഡയറക്ടർ ജോൺ മർട്ടോ പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അവരുടെ പഴയ നിലവാരത്തിലേക്ക് കൊണ്ടുവരാനുള്ള എറികിന്റെ ദീര്‍ഘവീക്ഷണവും, പരിശീലക നിയമനത്തില്‍ ക്ലബിനെ വലിയ രീതിയില്‍ സ്വാധീനിച്ചുവെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

നോര്‍വീജിയന്‍ പരിശീലകനായ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാറെ കഴിഞ്ഞ നവംബറിൽ പുറത്താക്കിയതിന് ശേഷം ആദ്യമായാണ് യുണൈറ്റഡ് സ്ഥിര പരിശീലകനെ നിയമിക്കുന്നത്. ടെൻ ഹാഗിനെ പുറമെ മൗറിസിയോ പോച്ചറ്റീനോ ഉൾപ്പെടെയുള്ള നിരവധി പരിശീലകരെ യുണൈറ്റഡ് പരിഗണിച്ചിരുന്നു.

അതേ സമയം, നിലവിലെ ഇടക്കാല പരിശീലകനായ റാങ്‌നിക്ക് ഈ സീസൺ അവസാനത്തോടെ ടീമിന്റെ കണ്‍സല്‍ട്ടന്‍സി റോളിലേക്ക് മാറും. പിന്നീട് രണ്ട് വര്‍ഷം ഇതേ റോളിലായിരിക്കും റാങ്‌നിക്ക് പ്രവര്‍ത്തിക്കുക.


facebooktwitterreddit