Manchester United

റൊണാൾഡോയുടെ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് എറിക് ടെൻ ഹാഗ്

Sreejith N
Erik Ten Hag Can't Wait For Cristiano Ronaldo Return
Erik Ten Hag Can't Wait For Cristiano Ronaldo Return / Graham Denholm/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചു വരുന്നതിനായി താൻ അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് പരിശീലകൻ എറിക് ടെൻ ഹാഗ്. നിലവിലുള്ള താരങ്ങൾ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും റൊണാൾഡോ കൂടിയെത്തിയാൽ താരത്തെയും ടീമിലേക്ക് സംയോജിപ്പിക്കാമെന്നാണ് എറിക് ടെൻ ഹാഗ് കരുതുന്നത്.

പ്രീ സീസൺ പരിശീലനത്തിനോ മത്സരങ്ങൾക്കോ റൊണാൾഡോ ഇതുവരെ ടീമിന്റെ ഭാഗമായിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള തീരുമാനം കൊണ്ടാണ് റൊണാൾഡോ ഇതുവരെയും ടീമിനൊപ്പം ചേരാത്തതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതിന്റെ പേരിൽ യാതൊരു വിധ വിവാദവും സൃഷ്‌ടിക്കാൻ ടെൻ ഹാഗ് ഒരുക്കമല്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

"ആശങ്കയെന്നത് ശരിയായ വാക്കല്ല. ഇവിടെയുള്ള താരങ്ങളിലാണ് എന്റെ ശ്രദ്ധ, അവർ മികച്ച പ്രകടനം നടത്തുന്നുമുണ്ട്. മികച്ച രീതിയിലുള്ള അവരെ ഇനിയും വികസിപ്പിക്കണം. ക്രിസ്റ്റ്യാനോ വരുന്നതിനു വേണ്ടിയും താരത്തെ ടീമിനൊപ്പം യോജിപ്പിക്കാനും ഞാൻ കാത്തിരിക്കയാണ്." ടെൻ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനമാണ് പ്രീ സീസൺ മത്സരങ്ങളിൽ കാഴ്‌ച വെക്കുന്നത്. ഇതുവരെ മൂന്നു മത്സരങ്ങൾ പ്രീ സീസണിൽ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നിലും മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit