ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ പങ്കെടുക്കുന്ന പ്രീമിയർ ലീഗ് താരങ്ങൾ


ജനുവരി 9 മുതൽ ഫെബ്രുവരി 6 വരെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് നടക്കാനിരിക്കെ പ്രീമിയർ ലീഗിലെ പല ക്ലബുകളുടെ പരിശീലകർക്കും കടുത്ത ഉത്കണ്ഠയുണ്ട്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനായി പോകുന്ന താരങ്ങൾ ഏകദേശം ഒരു മാസത്തോളം തങ്ങളുടെ ടീമിനൊപ്പം ഉണ്ടാകില്ലെന്നതും അത് സീസണിൽ അവരുടെ പ്രകടനത്തെ വളരെയധികം ബാധിക്കുമെന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം.
കാമറൂണിൽ വെച്ചു നടക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് ഒമൈക്രോൺ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വെക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ടൂർണമെന്റുമായി മുന്നോട്ടു പോകുമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ജനുവരി ആദ്യ വാരത്തിൽ ആരംഭിക്കുന്ന ടൂർണമെന്റിനായി പ്രീമിയർ ലീഗിൽ നിന്നും പങ്കെടുക്കുന്ന താരങ്ങളെ അറിയാം:
സാഡിയോ മാനെ (സെനഗൽ/ലിവർപൂൾ)
എഡ്‌വേർഡ് മെൻഡി (സെനഗൽ/ചെൽസി)
ഇസ്മൈലിയ സാർ (സെനഗൽ/വാട്ഫോഡ്)
ചെയ്‌ക്കു കുയാട്ടെ (സെനഗൽ/ക്രിസ്റ്റൽ പാലസ്)
നംപാലിസ് മെൻഡി (സെനഗൽ/ ലൈസ്റ്റർ സിറ്റി)
റിയാദ് മഹ്രസ് (അൾജീരിയ/ മാഞ്ചസ്റ്റർ സിറ്റി)
സൈദ് ബെൻറാഹ്‌മ (അൾജീരിയ/ വെസ്റ്റ് ഹാം യുണൈറ്റഡ്)
മൊഹമ്മദ് സലാ (ഈജിപ്‌ത്/ ലിവർപൂൾ)
നബി കെയ്റ്റ (ഗിനിയ/ ലിവർപൂൾ)
എറിക് ബെയ്‌ലി (ഐവറി കോസ്റ്റ്/ മാഞ്ചസ്റ്റർ യുണൈറ്റഡ്)
വില്ലി ബോളി (ഐവറി കോസ്റ്റ്/ വോൾവ്സ്)
മാക്‌സ്‌വെൽ കോർണറ്റ് (ഐവറി കോസ്റ്റ്/ ബേൺലി)
വിൽഫ്രഡ് സഹാ (ഐവറി കോസ്റ്റ്/ ക്രിസ്റ്റൽ പാലസ്)
നിക്കോളാസ് പെപെ (ഐവറി കോസ്റ്റ്/ ആഴ്‌സണൽ)
വില്യം ട്രൂസ്റ്റ് ഏകോങ് (നൈജീരിയ/ വാട്ഫോഡ്)
ഇമ്മാനുവൽ ഡെന്നിസ് (നൈജീരിയ/ വാട്ഫോഡ്)
വിൽഫ്രഡ് എൻഡിഡി (നൈജീരിയ/ ലൈസ്റ്റർ സിറ്റി)
കേലേച്ചി ഇഹിയനാച്ചോ (നൈജീരിയ/ ലൈസ്റ്റർ സിറ്റി)
അലക്‌സ് ഇവോബി (നൈജീരിയ/ എവെർട്ടൻ)
ഫ്രാൻക് ഓൺയേക (നൈജീരിയ/ ബ്രെന്റഫോഡ്)
ആഡം മസിന (മൊറോക്കോ/ വാട്ഫോഡ്)
റോമൻ സൈസ് (മൊറോക്കോ/ വോൾവ്സ്)
യവ്സ് ബീസൂമ (മാലി/ ബ്രൈറ്റൻ)
മൂസ ജെനെപോ (മാലി/ സൗത്താംപ്ടൺ)
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.