എനസ് സിപോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

ബോസ്നിയന്‍ പ്രതിരോധ താരം എനസ് സിപോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിലൂടെയാണ് താരം ക്ലബ് വിട്ട കാര്യം അറിയിച്ചത്.
31കാരനായ താരം കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പ്രധാന താരമായിരുന്നു. സീസണിന്റെ തുടക്കത്തില്‍ മഞ്ഞപ്പടയുടെ ആദ്യ ഇലവനില്‍ സ്ഥാനം നേടിയിരുന്ന സിപോവിച്ചിന് പിന്നീട് പരുക്ക് തിരിച്ചടിയാവുകയായിരുന്നു.
സീസണ് പകുതിയായപ്പോഴേക്കും പരുക്ക് കാരണം പല മത്സരവും സിപോവിച്ചിന് നഷ്ടമായിരുന്നു. പരിശീലകന് ഇവാന് വുകമനോവിച്ചന്റെ വിശ്വസ്തന് കൂടിയയാ സിപോവിച്ചിന്റെ അഭാവം പല മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിരുന്നു.
"കഴിഞ്ഞ വര്‍ഷം കളത്തിന് പുറത്തും അകത്തും നിങ്ങള്‍ ഞങ്ങള്‍ക്ക് നല്കിയ എല്ലാ മനോഹരമായ ഓര്‍മകള്‍ക്കും എനസ് സിപോവിച്ചിന് നന്ദി," കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററില്‍ കുറിച്ചു.
Thank you Enes Sipović for all the beautiful memories you've given us on and off the field over the past year 💛
— Kerala Blasters FC (@KeralaBlasters) June 24, 2022
Wishing you all the best for what lies ahead 🤝#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/jFsNxB5ALi
കഴിഞ്ഞ സീസണിലായിരുന്നു സിപോവിച്ച് ചെന്നൈയിന് എഫ്.സി വിട്ട് ബ്ലാസ്റ്റേഴ്സിലെത്തിയത്. ബ്ലാസ്റ്റേഴ്സിനായി 17 മത്സരം കളിച്ച ബോസ്നിയന്‍ താരം ഒരു ഗോള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ബോസ്നിയയുടെ അണ്ടര്‍ 21 ടീമില്‍ കളിച്ച സിപോവിച്ച് ഐ.എസ്.എല്ലിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യം വ്യക്തമല്ല.