ആഴ്സണലിലുള്ളപ്പോൾ ഫുട്ബോളിനോടുള്ള താൽപര്യം തന്നെ നഷ്ടമായിരുന്നു, തിരിച്ചുവരവിനെക്കുറിച്ച് എമിലിയാനോ മാർട്ടിനസ്


ആഴ്സണലിനൊപ്പം അവസരങ്ങൾ ഇല്ലാതായ നിരവധി വർഷങ്ങളിൽ ഫുട്ബോളിനോടുള്ള താൽപര്യം തന്നെ തനിക്ക് നഷ്ടമായിരുന്നു എന്ന് ആസ്റ്റൺ വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. 2020-21 സീസണിൽ ആസ്റ്റൺ വില്ലക്കൊപ്പം മികച്ച പ്രകടനം നടത്തുകയും അതിനു ശേഷം അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടുകയും ചെയ്ത താരം പുതിയ പ്രീമിയർ ലീഗ് സീസണിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു.
"കളിക്കാതിരിക്കാൻ വേണ്ടി നമ്മൾ തയ്യാറെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് പ്രതിഭയുണ്ടെന്ന് ഞാനെല്ലായിപ്പോഴും ചിന്തിച്ചിരുന്ന കാര്യമാണെങ്കിലും 22, 23 വയസുകളിൽ ഞാൻ കളിച്ചിരുന്നില്ല. ഞാനെന്റെ ആദ്യത്തെ ലോൺ കരാറിൽ സ്പൈനിലേക്ക് പോയപ്പോൾ വെറും ആറു മത്സരങ്ങൾ മാത്രമാണ് കളിച്ചത്," ഫുട്ബോൾ ഡെയിലിയോട് മാർട്ടിനസ് പറഞ്ഞു.
? "At some point, I stopped loving football, I stopped watching football."
— Football Daily (@footballdaily) August 12, 2021
Emiliano Martínez says he was in a difficult place during his career at Arsenal due to the lack of playing time pic.twitter.com/kajwHfaHc8
"അതിനു ശേഷം ആഴ്സണലിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുമെന്നും അവിടെ അവസരമൊന്നും ലഭിക്കില്ലെന്നും എനിക്ക് അറിയാമായിരുന്നു. സ്വാഭാവികമായും ഞാൻ വീണ്ടും ലോണിൽ പോകേണ്ടി വരും, ആ വർഷങ്ങൾ വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ഫുട്ബോളിനെ തന്നെ എനിക്ക് ഇഷ്ടപ്പെടാതായി. അതെനിക്ക് ആശങ്ക ഉണ്ടാക്കുന്നതായിരുന്നു. അതിനു ശേഷം താല്പര്യമില്ലാതെ റീഡിങ്ങിലേക്കാണ് ഞാൻ ലോണിൽ ചേക്കേറിയത്.
"അതിനു ശേഷം ഇതെന്റെ അവസാനത്തെ ലോൺ കരാർ ആയിരിക്കുമെന്ന് ഞാൻ ഉറപ്പിച്ചു. ആ സമയത്ത് ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയത് മോശം സമയത്തെ മറികടക്കാൻ എന്നെ സഹായിച്ചു, എന്റെ ബുദ്ധിമുട്ടുകളെയും ഞാൻ മറികടന്നു. കാരണം എനിക്ക് പ്രതിഭയുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു, ഞാൻ എന്നിൽ വിശ്വസിച്ചിരുന്നു, എനിക്ക് ഏറ്റവും മികച്ചവരിൽ ഒരാളാവാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നു," മാർട്ടിനസ് വ്യക്തമാക്കി.
ലെനോക്ക് പരിക്കേറ്റതിനെ തുടർന്ന് 2019-20 സീസണിൽ ആഴ്സണലിൽ കൂടുതൽ അവസരം ലഭിച്ച മാർട്ടിനസ് തകർപ്പൻ പ്രകടനമാണ് നടത്തിയതെങ്കിലും താരത്തെ ഒഴിവാക്കാനാണ് ഗണ്ണേഴ്സ് തീരുമാനിച്ചത്. തുടർന്ന് ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയ താരം അവർക്കൊപ്പമുള്ള അരങ്ങേറ്റ സീസണിൽ തന്നെ പതിനഞ്ചു ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.