അർജന്റീന താരം അൽവാരസ് ഗ്വാർഡിയോളക്കു കീഴിൽ സൂപ്പർസ്റ്റാർ ആയി മാറുമെന്ന് എമിലിയാനോ മാർട്ടിനസ്

Emiliano Martinez Says Julian Alvarez Become Superstar At Man City
Emiliano Martinez Says Julian Alvarez Become Superstar At Man City / Marc Atkins/GettyImages
facebooktwitterreddit

അടുത്ത സീസണിലേക്കായി മാഞ്ചസ്റ്റർ സിറ്റി യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ എർലിങ് ബ്രൂട്ട് ഹാലൻഡിനെ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അതിനൊപ്പം തന്നെ അർജന്റീന സ്‌ട്രൈക്കറായ ജൂലിയൻ അൽവാരസും ടീമിനൊപ്പം ചേരാൻ ഒരുങ്ങുകയാണ്. ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ താരം അതിനു ശേഷം റിവർപ്ലേറ്റിൽ തന്നെ ലോൺ കരാറിൽ കളിക്കുകയായിരുന്നു.

അർജന്റീനിയൻ ക്ലബിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന ഇരുപത്തിരണ്ടു വയസുള്ള ജൂലിയൻ അൽവാരസിനെ 14 മില്യൺ പൗണ്ട് നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി വിന്ററിൽ സ്വന്തമാക്കിയത്. ഇന്റർനാഷണൽ മത്സരങ്ങൾക്കു തൊട്ടു മുൻപ് കോപ്പ ലിബർട്ടഡോസിൽ റിവർ പ്ലേറ്റിനായി ഒരു മത്സരത്തിൽ ആറു ഗോളുകളും താരം നേടിയിരുന്നു. നിലവിൽ ഹാലാൻഡിനോളം കഴിവ് തെളിയിച്ചിട്ടില്ലെങ്കിലും താരം മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു സൂപ്പർതാരമായി മാറാൻ അൽവാരസിനു അർജന്റീന എമിലിയാനോ മാർട്ടിനസ് പറയുന്നത്.

"താരം സിറ്റിയിൽ വളരെ മികച്ച പ്രകടനം നടത്തും. അൽവാരസ് ഒരു സൂപ്പർസ്റ്റാറായി മാറുമെന്നാണ് ഞാൻ കരുതുന്നത്. താരം ആസ്റ്റൺ വിലയിലേക്ക് വരണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്കക്കു മുൻപ്. എന്നാൽ സിറ്റി അപ്പോൾ തന്നെ താരത്തെ സ്വന്തമാക്കുന്നതിൽ മുൻ‌തൂക്കം സൃഷ്‌ടിച്ചിരുന്നു."

"ജൂലിയൻ അവിടെ മികവ് കാണിക്കുമെന്നതിൽ എനിക്ക് സംശയമില്ല. താരം ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനു കീഴിൽ കളിക്കുന്നതിനെ കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്. ഒരുപാട് നിലവാരവും ആത്മാർത്ഥതയും താരം കാണിക്കുന്നുണ്ട്." എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

എർലിങ് ഹാലൻഡ് ടീമിലുണ്ടെങ്കിലും ജൂലിയൻ അൽവാരസിനെ മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണിൽ നിലനിർത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. ഹാലൻഡിനെ കരാർ വളരെ ദൈർഘ്യം കുറഞ്ഞതായതു കൊണ്ടും അതിൽ റിലീസ് ക്ലോസ് ഉള്ളതിനാലും സിറ്റിക്ക് താരത്തെ ദീർഘകാലത്തേക്ക് ടീമിനൊപ്പം നിലനിർത്താൻ ചിലപ്പോൾ കഴിഞ്ഞേക്കില്ല. ആ സമയത്തേക്ക് ജൂലിയൻ അൽവാരസിനെ തേച്ചു മിനുക്കി എടുക്കാനാവും ഗ്വാർഡിയോള പദ്ധതിയിടുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.