തനിക്കു ലഭിച്ചതിൽ ഏറ്റവും മികച്ച സഹതാരം ലയണൽ മെസിയെന്ന് എമിലിയാനോ മാർട്ടിനസ്


തനിക്കു ലഭിച്ചിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച സഹതാരം ലയണൽ മെസിയെന്ന് ആസ്റ്റൺ വില്ലയുടെ അർജന്റീനിയൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്. ഒരു കളിക്കാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും വളരെ മികച്ചു നിൽക്കുന്ന മെസി താനൊരു മികച്ച ഗോൾകീപ്പറായി മാറാൻ പ്രചോദനം നൽകിയിട്ടുണ്ടെന്നും മാർട്ടിനസ് പറഞ്ഞു.
"സഹതാരമായി എനിക്ക് ലഭിച്ചതിൽ ഏറ്റവും മികച്ച താരം ലയണൽ മെസിയാണ്. ഒരു കളിക്കാരനെന്ന നിലയിലും ലീഡറെന്ന നിലയിലും വ്യക്തി എന്ന നിലയിലും അതങ്ങിനെയാണ്. കോപ്പ അമേരിക്കയിൽ ഒരു മികച്ച ഗോൾകീപ്പറാവാനും വ്യക്തിയാവാനും മെസി എന്നെ പ്രദോചിപ്പിപ്പിച്ചിട്ടുണ്ട്. ഞാൻ എല്ലായിപ്പോഴും താരത്തോട് കടപ്പെട്ടിരിക്കുന്നു." ജെബി വെൽത്ത് ക്ലബിനോട് എമിലിയാനോ മാർട്ടിനസ്.
Emiliano Martinez of Aston Villa: "The best I've had (as a team mate) is Messi. As a player, as a leader, as a person. I think he inspired me to be a better goalkeeper, a better person of myself at the Copa America and I will always be grateful to him." Via JB Wealth Club. pic.twitter.com/7vNesbe3nF
— Roy Nemer (@RoyNemer) January 18, 2022
കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണ്ണമെന്റിലാണ് മെസിയും എമിലിയാനോ മാർട്ടിനസും തമ്മിലുള്ള ബന്ധം ദൃഢമാകുന്നത്. ടൂർണമെന്റിലെ ഗോൾവേട്ടക്കാരനും മികച്ച താരവുമായി ലയണൽ മെസി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മറുവശത്ത് അർജന്റീനയുടെ ഗോൾവലക്കു മുന്നിൽ മികച്ച പ്രകടനം നടത്തിയ മാർട്ടിനസ് മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലയണൽ മെസി എമിലിയാനോ മാർട്ടിനസിന്റെ വലിയൊരു ആരാധകൻ ആണെന്നതാണ് മറ്റൊരു കാര്യം. കോപ്പ അമേരിക്ക ടൂർണമെന്റിൽ താരം നടത്തിയ പ്രകടനത്തെ പ്രത്യേകം പ്രശംസിച്ച മെസി കഴിഞ്ഞ ഒക്ടോബറിൽ യുറുഗ്വായ്ക്കെതിരെ മാർട്ടിനസ് നടത്തിയ പ്രകടനത്തിനു ശേഷം ലോകോത്തര ഗോൾകീപ്പർ എന്ന വിശേഷണമാണ് നൽകിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.