Football in Malayalam

ഒളിമ്പിക്‌സ് വേദിയിലും റൊണാൾഡോ തരംഗം, ഈജിപ്ഷ്യൻ ഫെൻസർ വിജമാഘോഷിച്ചത് റൊണാൾഡോ സെലിബ്രേഷനിലൂടെ

Sreejith N
Hungary v Portugal - UEFA Euro 2020: Group F
Hungary v Portugal - UEFA Euro 2020: Group F / Bernadett Szabo - Pool/Getty Images
facebooktwitterreddit

കഠിനാധ്വാനം, ആത്മവിശ്വാസം, ദൃഢനിശ്ചയം എന്നിവ കൊണ്ട് ലോകഫുട്ബോളിന്റെ ഉയരങ്ങളിൽ എത്തിയ താരമാണ് റൊണാൾഡോ എന്നതു കൊണ്ടു തന്നെ അദ്ദേഹത്തിനെ നിരവധി പേർ മാതൃകയാക്കുന്നുണ്ട്. അതിൽ ഫുട്ബോൾ ആരാധകർ മാത്രമല്ല, മറ്റു പല മേഖകളകളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. അതിനെ നേർക്കാഴ്ച്ച കഴിഞ്ഞ ദിവസം ടോക്കിയോ ഒളിമ്പിക്‌സിലും അരങ്ങേറുകയുണ്ടായി.

ഈജിപ്ഷ്യൻ ഫെൻസറായ മൊഹമ്മദ് എൽസയെദാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തരംഗം ഒളിമ്പിക്‌സിന്റെ വേദിയിലേക്കും കൊണ്ടു വന്നത്. വെറും പതിനെട്ടു വയസു മാത്രം പ്രായമുള്ള താരം മൂന്നു തവണ ലോക ചാമ്പ്യനായ യാനിക്ക് ബോറെല്ലിനെതിരെയുള്ള ആദ്യ റൌണ്ട് മത്സരത്തിലെ വിജയം ആഘോഷിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളാഘോഷം അതേപോലെ അനുകരിച്ചായിരുന്നു.

ഫെൻസിങ് മത്സരത്തിന്റെ അവസാന മണി മുഴങ്ങുമ്പോൾ മൂന്നു തവണ ലോകചാമ്പ്യനായ ബോറെല്ലിനെ അട്ടിമറിച്ച് വിജയം കുറിച്ച എൽസയദ് ഹെൽമറ്റ് ഊരിയെറിഞ്ഞ് വേദിയുടെ വശങ്ങളിലേക്ക് ഓടിയതിനു ശേഷം ചാടിയുയർന്നു തിരിഞ്ഞു വന്നു നിന്ന് റൊണാൾഡോയെ പോലെ തന്നെ ശബ്ദമുണ്ടാക്കിയാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

ബോറെല്ലിനെതിരായ വിജയത്തിനു ശേഷം അടുത്ത റൗണ്ടിൽ ചൈനീസ് താരം ലാൻ മിൻഗാവോയെ തോൽപ്പിക്കാനും എൽസയദിനു കഴിഞ്ഞിരുന്നു. എന്നാൽ ക്വാർട്ടർ ഫൈനലിൽ യുക്രൈൻ ഫെൻസർ ഇഹോർ റെയ്‌സലിനോട് തോറ്റു പുറത്തായത് നിരാശയായെങ്കിലും താരത്തിന്റെ പ്രകടനം അടുത്ത ഒളിമ്പിക്‌സുകളിൽ മെഡൽ പ്രതീക്ഷ നൽകുന്നതാണ്.


facebooktwitterreddit