എക്സ്-റേ ഒഴിവാക്കി, പരിക്കുമായാണ് സലാ ആഫ്കോൺ യോഗ്യത മത്സരത്തിൽ കളിച്ചതെന്ന് പരിശീലകൻ


ഗിനിയക്കെതിരെ നടന്ന ആഫ്കോൺ യോഗ്യത മത്സരത്തിൽ മൊഹമ്മദ് സലാ ഈജിപ്തിനു വേണ്ടി കളത്തിലിറങ്ങിയത് പരിക്കുമായെന്ന് പരിശീലകൻ ഇഹാബ് ഗലാൽ വ്യക്തമാക്കി. ഈജിപ്തിനു വേണ്ടി കളിക്കാനായി എക്സ്-റേ എടുക്കണമെന്ന ലിവർപൂളിന്റെ ആവശ്യം സലാ നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കെയ്റോ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പരിക്കും വെച്ച് തൊണ്ണൂറു മിനുട്ടും സലാ കളിക്കുകയുണ്ടായി. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം പകരക്കാരനായി ഇറങ്ങിയ മുസ്തഫ മുഹമ്മദ് എൺപത്തിയേഴാം മിനുട്ടിൽ നേടിയ ഗോളിൽ ഈജിപ്തിന് വിജയം സ്വന്തമാക്കാനും കഴിഞ്ഞിരുന്നു.
Egypt manager Ehab Galal revealed that Mohamed Salah played through injury in Egypt's victory over Guinea:
— DaveOCKOP (@DaveOCKOP) June 5, 2022
"Salah was suffering from an injury and played through it. He rejected Liverpool’s request for an X-ray before the game and will now undergo it." @King_Fut
"പരിക്കിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സലാ അതും വെച്ചാണ് കളിച്ചത്.മത്സരത്തിനു മുൻപ് എക്സ്-റേ എടുക്കണം എന്ന ലിവർപൂളിന്റെ ആവശ്യം ഇതിനായി താരം നിരസിച്ചിരുന്നു. ഇനിയതു ചെയ്യും." കിങ്ഫുട്ടിനോട് സംസാരിക്കുമ്പോൾ ഇഹാബ് ഗലാൽ പറഞ്ഞു.
മത്സരത്തിലെ വിജയം ഈജിപ്തിനെ യോഗ്യത ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചുവെങ്കിലും അടുത്ത മത്സരത്തിനു മുൻപ് ടീം കൂടുതൽ മെച്ചപ്പെടണമെന്ന് അദ്ദേഹം വ്യക്തമാക്കി. ടീമിന് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം ആരാധകർ ആഗ്രഹിക്കുന്നതു പോലെ മനോഹരമായ ഫുട്ബോൾ ഈജിപ്ത് കളിക്കുമെന്നും വ്യക്തമാക്കി.
അതേസമയം പരിക്കു മൂലം എത്യോപ്യക്കെതിരായ മത്സരത്തിൽ സലാ കളിക്കില്ലെന്ന് ഈജിപ്ഷ്യൻ എഫ്എ സ്ഥിരീകരിച്ചു. ജൂൺ ഒൻപതിന് ബിങ്കു നാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈജിപ്തിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.