സെനഗലിനോടേറ്റ ഫൈനൽ തോൽവിക്ക് ലോകകപ്പ് പ്ലേ ഓഫിൽ മറുപടി നൽകുമെന്ന മുന്നറിയിപ്പുമായി ഈജിപ്ത് ഗോൾകീപ്പർ


ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ ഫൈനൽ പോരാട്ടത്തിൽ സെനഗലിനോട് വഴങ്ങിയ തോൽവിക്ക് ലോകകപ്പ് യോഗ്യത നേടാനുള്ള പ്ലേ ഓഫിൽ പകരം ചോദിക്കുമെന്ന മുന്നറിയിപ്പു നൽകി ഈജിപ്തിന്റെ ഗോൾകീപ്പറായ ഗബാസ്കി. ഫൈനലിൽ തകർപ്പൻ പ്രകടനം നടത്തിയ ഗാബസ്കി കളിയിലെ താരമായി മാറിയെങ്കിലും ഷൂട്ടൗട്ടിൽ സെനഗലിനോട് കീഴടങ്ങാനായിരുന്നു ഈജിപ്തിന്റെ വിധി.
2019ൽ ഈജിപ്തിനോട് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ ഫൈനലിൽ തോൽവി വഴങ്ങേണ്ടി വന്നതിന്റെ മധുരമായ പ്രതികാരം സെനഗൽ നടപ്പാക്കി തങ്ങളുടെ ആദ്യത്ത ആഫ്കോൺ കിരീടം സ്വന്തമാക്കിയെങ്കിലും ഫറവോകൾ ഈ തോൽവിയുടെ ആഘാതത്തിൽ നിന്നും തിരിച്ചു വന്ന് അടുത്ത വെല്ലുവിളിയെ നേരിടാൻ ഒരുങ്ങിയിരിക്കയാണെന്നാണ് ഗാബസ്കി മത്സത്തിനു ശേഷം വ്യക്തമാക്കിയത്.
Egypt goalkeeper Gabaski has warned their World Cup playoff opponents Senegal that the Pharaohs never stay down for long despite losing Sunday’s Africa Cup of Nations final against the Teranga Lions.#GOALnews https://t.co/lDgkSWibdl
— GOAL Africa (@GOALAfrica) February 7, 2022
"ഞങ്ങൾ, ഈജിപ്ത് വീഴ്ചകളെ അത്ര നിസാരമായി എടുക്കില്ലെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഞങ്ങൾ വീണാൽ അതിൽ നിന്നും ഞങ്ങൾ എഴുന്നേറ്റു വരും. ഇന്നത്തെ ഫൈനൽ തോൽവി ഞങ്ങളെ വളരെ ബുദ്ധിമുട്ടേറിയതും ദുർബലമായതുമായ സാഹചര്യയത്തിൽ എത്തിച്ചുവെന്ന തോന്നൽ ഉണ്ടെങ്കിൽ പോലും."
"ഇതേ ടീമുകൾ ഉൾപ്പെട്ട മറ്റു വെല്ലുവിളികൾ അടുത്ത മാസം ഞങ്ങളെ കാത്തിരിക്കുന്നു. അതെന്താവുമെന്ന് ദൈവമാണ് തീരുമാനിക്കുക. ഞങ്ങൾ ലക്ഷ്യത്തിനായി ശ്രമിക്കുന്നത് തുടരും. നിരവധി മത്സരങ്ങൾ ഞങ്ങളെ വരും മാസങ്ങളിൽ കാത്തു നിൽക്കെയാണ്, ഞങ്ങൾക്ക് വിജയിക്കണം." ഗാബസ്കി ഗോളിനോട്egypt വ്യക്തമാക്കി.
മാർച്ച് മാസത്തിലാണ് ആഫ്രിക്കയിൽ നിന്നുമുള്ള ലോകകപ്പ് യോഗ്യത പ്ലേ ഓഫിൽ സെനഗലും ഈജിപ്തും തമ്മിൽ ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നത്. രണ്ടു പാദങ്ങളായി നടക്കുന്ന പ്ലേ ഓഫിലെ ആദ്യപാദം മാർച്ച് ഇരുപത്തിനാലിന് ഈജിപ്തിൽ വെച്ചും രണ്ടാം പാദം മാർച്ച് ഇരുപത്തിയെട്ടിന് സെനെഗലിൽ വെച്ചും നടക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.