Football in Malayalam

ബാഴ്‌സലോണയിലേക്ക് ചേക്കാറാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എഡിസണ്‍ കവാനി

Haroon Rasheed
Atalanta v Manchester United: Group F - UEFA Champions League
Atalanta v Manchester United: Group F - UEFA Champions League / Eurasia Sport Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉറുഗ്വെയിന്‍ മുന്നേറ്റതാരം എഡിസണ്‍ കവാനി സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറാനൊരുങ്ങുന്നു. തന്റെ കരിയര്‍ അവസാനിക്കുന്നതിന് മുന്‍പായി ബാഴ്‌സലോണക്കായി കളിക്കുക എന്ന സ്വപ്‌നം നിറവേറ്റാന്‍ വേണ്ടിയാണ് കവാനി കാറ്റലൻ ക്ലബ്ബിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.

ഏറെ കാലമായി കവാനി ബാഴ്‌സലോണയില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നതായും രണ്ട് വര്‍ഷംകൂടി ഹൈ-ലെവല്‍ ഫുട്‌ബോള്‍ കളിക്കാന്‍ കഴിയുമെന്ന് കരുതുന്ന താരം കാറ്റലന്‍ ക്ലബിലേക്ക് ചേക്കാറാമെന്ന് പ്രതീക്ഷിക്കുന്നതായി ദി ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 34കാരനായ താരത്തിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുള്ള കരാര്‍ അടുത്ത സമ്മറോടെ തീരും. അതിന് ശേഷമായിരിക്കും സ്‌പെയിനിലേക്ക് പോകാനാണ് ഉറുഗ്വെയന്‍ ഫോര്‍വേഡ് ശ്രമിക്കുക.

ഈ സീസണിന് ശേഷം ബാഴ്‌സലോണയിലേക്ക് പോകാന്‍ നീക്കമുണ്ടെങ്കിലും, യുണൈറ്റഡ് താരത്തെ പെട്ടന്ന് വിടുമോ എന്ന കാര്യം വ്യക്തമല്ല. അതേ സമയം, ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കവാനി യുണൈറ്റഡ് വിടാൻ സാധ്യത കാണുന്നില്ല. റാല്‍ഫ് റാങ്‌നിക്കിന് കീഴില്‍ എന്താണ് ഭാവി എന്നറിയാന്‍ സീസണ്‍ അവസാനം വരെ കവാനി യുണൈറ്റഡില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം

ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഒരു സ്‌ട്രൈക്കറെ തേടിയുള്ള യാത്രയിലാണ് ബാഴ്‌സലോണ ഇപ്പോള്‍. ബൊറൂസിയ ഡോര്‍ട്മുണ്ട് താരം ഏര്‍ലിങ് ഹാളണ്ടിനെ ടീമിലെത്തിക്കാന്‍ കാറ്റാന്‍ ക്ലബിന് തീരുമാനമുണ്ടെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉള്‍പ്പെടെയുള്ളവര്‍ ഹാളണ്ടിനായി രംഗത്തുള്ളതിനാല്‍ അവരുടെ ശ്രമം വിജയിക്കാന്‍ സാധ്യതകുറവാണ്. അതിനാല്‍ ചെറിയ വിലക്ക് ഫ്രീ ഏജന്റായ താരങ്ങളെയാണ് ബാഴ്‌സോലണ ലക്ഷ്യമിടുന്നത്. അടുത്തിടെ ചൈനീസ് ക്ലബ് ബീജിങ് ഗുവോണില്‍ നിന്ന് ഫ്രീ ഏജന്റായി മാറിയ സെട്രിക് ബകാംബു, കവാനി എന്നിവരെയാണ് ബാഴ്‌സലോണ ലക്ഷ്യം വെക്കുന്നത്.


facebooktwitterreddit