കാലിന് ശസ്ത്രക്രിയ; ഈഡൻ ഹസാര്‍ഡിന് ചെൽസിക്കെതിരെയുള്ള ചാംപ്യന്‍സ് ലീഗ് മത്സരങ്ങൾ നഷ്ടമാകും

റയൽ മാഡ്രിഡ് താരം ഈഡൻ ഹസാര്‍ഡിന് ചെൽസിക്കെതിരെയുള്ള ചാംപ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നഷ്ടമാകും. കാല്‍മുട്ടിന് ശസ്ത്രക്രിയ നടക്കുന്നത് കാരമാണ് താരത്തിന് റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് മത്സരങ്ങൾ നഷ്ടമാവുക.
ഏപ്രില്‍ ഏഴിനാണ് ചെല്‍സിക്കെതിരെയുള്ള റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ മത്സരം. രണ്ടാം പാദ മത്സരം ഏപ്രില്‍ 13നുമാണ് നടക്കുക.
താരത്തിന്റെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തുകയാണെങ്കില്‍ ഇരുപാദ മത്സരങ്ങളും ഹസാര്‍ഡിന് നഷ്ടമാകും. പ്രസ്താവനയിലൂടെയാണ് റയല്‍ മാഡ്രിഡ് ഹസാര്‍ഡ് ശസ്ത്രക്രിയക്ക് വിധേയനാകുന്ന കാര്യം വ്യക്തമാക്കിയത്.
"വരും ദിവസങ്ങളില്‍ ഞങ്ങളുടെ താരമായ ഈഡന് ഹസാര്‍ഡ് താരത്തിന്റെ വലത് കാലിന്റെ ഫിബുലയിലെ ഓസ്റ്റിയോസിന്തസിസ് പ്ലേറ്റ് നീക്കം ചെയ്യാന്‍ ശത്രക്രിയക്ക് വിധേയനാകും," റയല്‍ മാഡ്രിഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
2019ലായിരുന്നു ഹസാര്‍ഡ് ചെല്‍സി വിട്ട് റയല്‍ മാഡ്രിഡിലെത്തിയത്. പരുക്കും ഫോമില്ലായ്മയും കാരണം ഹസാര്‍ഡിന് റയല്‍ മാഡ്രിഡില്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പലപ്പോഴും ആദ്യ ഇലവനില്‍ ഇറങ്ങാന്‍ താരത്തിന് അവസരം ലഭിക്കുകയും ചെയ്തിട്ടില്ല.
ജനുവരില്‍ ലാലിഗയില്‍ എല്ഷെക്കെതിരേയുള്ള മത്സരത്തിലായിരുന്നു ഹസാര്‍ഡ് അവസാനമായി റയല്‍ മാഡ്രിഡിന് വേണ്ടി ആദ്യ ഇലവനില്‍ കളത്തിലിറങ്ങിയത്. പിന്നീട് ഫെബ്രുവരിയില്‍ പകരക്കാരന്റെ റോളില്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്. ചാംപ്യന്‍സ് ലീഗില്‍ ഹസാര്‍ഡിന്റെ അഭാവം പരിശീലകന് കാര്‍ലോസ് ആന്‍സലോട്ടിക്കും റയല്‍ മാഡ്രിഡിും വലിയ തിരിച്ചടി നല്‍കില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.