അടുത്ത സീസണിൽ ഞാൻ എന്റെ എല്ലാം നിങ്ങൾക്ക് വേണ്ടി നൽകും; റയൽ മാഡ്രിഡ് ആരാധകർക്ക് സന്ദേശവുമായി ഈഡൻ ഹസാർഡ്

ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് കിരീടം 14ആം തവണയും സ്വന്തമാക്കിയ റയൽ മാഡ്രിഡ്, പതിവ് പോലെ കിരീടവിജയം പ്ലാസ ഡി സിബലസിൽ ആരാധകർക്ക് ഒപ്പം ആഘോഷിച്ചു.
ആഘോഷത്തിനിടെ, റയൽ മാഡ്രിഡിന്റെ ബെൽജിയൻ താരം ഈഡൻ ഹസാർഡ് ആരാധകർക്ക് ഒരു വാക്കും നൽകി. 2019ൽ ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷം പരിക്കും ഫോമില്ലായ്മയും മൂലം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ ഹസാർഡിന് കഴിഞ്ഞിട്ടില്ല. എന്നാൽ, അടുത്ത സീസണിൽ തന്റെ എല്ലാം നൽകുമെന്ന വാക്കാണ് ഹസാർഡ് റയൽ മാഡ്രിഡ് ആരാധകർക്ക് നൽകിയത്.
"റയൽ മാഡ്രിഡ് ആരാധകരെ, മൂന്ന് വർഷമായി ഞാൻ ഇവിടെയുണ്ട്, ഒരുപാട് പരിക്കുകളോടെ, ഒരുപാട് കാര്യങ്ങളുമായി... എന്നാൽ അടുത്ത വർഷം ഞാൻ എന്റെ എല്ലാം നിങ്ങൾക്ക് നൽകാൻ പോകുന്നു," ഹസാർഡ് പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്‌തു. ഹസാർഡിന്റെ വാക്കുകൾക്ക് പിന്നാലെ റയൽ മാഡ്രിഡ് സഹതാരങ്ങൾ താരത്തെ ആലിഗനം ചെയ്യുന്നതും മാർക്ക തന്നെ പുറത്ത് വിട്ട വീഡിയോയിൽ വ്യക്തമാണ്.
Eden Hazard: “This year I couldn't, but next year I'm going to give everything for you.”
— TC (@totalcristiano) May 29, 2022
All the players run to hug him.
pic.twitter.com/FWqwGZJDQF
2019ൽ റയലിലേക്ക് ചേക്കേറിയതിന് ശേഷം ഇത് വരെ 66 മത്സരങ്ങളിലാണ് ഹസാർഡ് സ്പാനിഷ് ക്ലബിന് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ളത്. നിലവിൽ 2024 വരെയാണ് താരത്തിന് റയൽ മാഡ്രിഡുമായി കരാറുള്ളത്.