ഇ.എ സ്പോട്സ് പ്രീമിയര്‍ ലീഗ് ടീം ഓഫ് ദി സീസണ് പ്രഖ്യാപിച്ചു; ഇടം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയും മോ സലായും

ഇ.എ സ്പോട്സ് പ്രീമിയര്‍ ലീഗ് ടീം ഓഫ് ദി സീസണ് പ്രഖ്യാപിച്ചു. ടീമില്‍ ലിവര്‍പൂളിന്റെ ആറു താരങ്ങള്‍ ഇടംനേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് അഞ്ചു താരങ്ങളും ടീം ഓഫ് ദ സീസണിന്റെ ഭാഗമായി.
ഫിഫ കമ്മ്യൂണിറ്റി തിരഞ്ഞെടുത്ത അന്തിമ ടീമില്‍ ലിവര്‍പൂള്‍ മുന്നേറ്റതാരം മുഹമ്മദ് സലാഹും മാഞ്ചസ്റ്റര്‍ സിറ്റി മധ്യനിരതാരം കെവിന് ഡി ബ്രൂയിനും ടോട്ടന്‍ഹാം മുന്നേറ്റതാരവും പ്രീമിയര്‍ ലീഗിലെ ടോപ് സ്കോറര്‍ പട്ടികയില്‍ 19 ഗോളുമായി രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഹ്യുങ് മിന് സണും ഇടം നേടിയിട്ടുണ്ട്.
ലിവര്‍പൂള്‍ താരങ്ങളായ ആലിസണ് ബെക്കര്‍, വിര്‍ജില്‍ വാന്‍ ഡൈക്ക്, അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, ഡിയോഗ ജോട്ട, സാദിയോ മാനേ, സിറ്റി താരങ്ങളായ റൂബന്‍ ഡയസ്, ജാവോ ക്യാൻസലോ, റോഡ്രി, ബെര്‍ണാഡോ സില്‍വ എന്നിവരും സീസണിലെ പ്രീമിയര്‍ ലീഗ് ടീമില്‍ ഉള്‍പ്പെടുന്ന താരങ്ങളാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ടീമില്‍ ഇടം നേടിയിട്ടുള്ളത്.
Some of the biggest names in world football ?⚽️
— EA SPORTS FIFA (@EASPORTSFIFA) May 6, 2022
The #FIFA22 @premierleague Team of the Season is here: https://t.co/hlhFqqGYdb pic.twitter.com/QZRMwAWI37
ടോട്ടൻഹാം ഹോട്സ്പർ മുന്നേറ്റനിര താരം ഹാരി കെയ്ൻ, വെസ്റ്റ് ഹാമിനൊപ്പം മികച്ച പ്രകടനം നടത്തിയ ഡെക്ലന്‍ റൈസ് എന്നിവർക്ക് ടീമിലിടം നേടാന്‍ കഴിഞ്ഞിട്ടില്ല.