10ആം മിനുട്ടിൽ മനോഹര ഗോൾ, 22ആം മിനുട്ടിൽ പരിക്കേറ്റ് കളം വിടൽ; ഡിബാല ചെൽസിക്കെതിരെ കളിക്കുന്ന കാര്യം സംശയത്തിൽ

യുവന്റസ്-സാംപഡോറിയ മത്സരത്തിനിടെ പരിക്കേറ്റ പൗളോ ഡിബാല അടുത്താഴ്ച നടക്കാനിരിക്കുന്ന ചെൽസിയുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിൽ.
യുവന്റസ് 3-2ന്റെ വിജയം കരസ്ഥമാക്കിയ മത്സരത്തിന്റെ 10ആം മിനുറ്റിൽ മനോഹരമായ ഒരു ഗോളിലൂടെ തന്റെ ടീമിനെ മുന്നിലെത്തിച്ച ഡിബാലക്ക് 20ആം മിനുറ്റിലാണ് പരിക്കേൽക്കുന്നത്.
Dybala cries when he was substituted due to injury ?#JuveSamp
— ZIZOU (@zi_190) September 26, 2021
pic.twitter.com/iXh1f7byhv
സാംപഡോറിയ താരത്തെ പ്രസ് ചെയ്യുന്നതിനിടെ കാലിന് പരിക്കേറ്റ അർജന്റീന താരത്തെ മത്സരത്തിന്റെ 22ആം മിനുട്ടിലാണ് കളിക്കളത്തിൽ നിന്ന് പിൻവലിച്ചത്. കരഞ്ഞ് കൊണ്ട് കളം വിട്ട ഡിബാലയെ, സഹതാരങ്ങൾ ആശ്വസിപ്പിക്കുന്നത് ടിവി ദൃശ്യങ്ങളിൽ കാണാമായിരുന്നു.
ഡിബാലയുടെ പരിക്ക് ഗുരുതരമാണോ അല്ലയോ എന്ന് തിങ്കളാഴ്ച നടക്കുന്ന മെഡിക്കൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാവൂ. ചെൽസിക്കെതിരെ വരുന്ന വ്യാഴാഴ്ച, ഇന്ത്യൻ സമയം പുലർച്ചെ 12:30ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ താരത്തിന്റെ സാന്നിധ്യവും ഇതോടെ സംശയത്തിലാണ്. 2021/22 സീസണിലെ മോശം തുടക്കത്തിന് ശേഷം അവസാന രണ്ട് മത്സരങ്ങളിലും വിജയം കരസ്ഥമാക്കിയ യുവന്റസിനെ സംബന്ധിച്ച് നിരാശാജനകമായ വാർത്തയാണ് ഡിബാലയുടെ പരിക്ക്.