Serie A

ജേഴ്‌സി വിൽപ്പനയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൃഷ്‌ടിച്ച റെക്കോർഡ് മറികടന്ന് പൗളോ ഡിബാല

Sreejith N
Dybala Breaks Ronaldo's Jersey Sales Record
Dybala Breaks Ronaldo's Jersey Sales Record / Gualter Fatia/GettyImages
facebooktwitterreddit

യുവന്റസിലേക്ക് ചേക്കേറിയതിനു ശേഷം ജേഴ്‌സി വിൽപ്പനയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൃഷ്‌ടിച്ച റെക്കോർഡ് മറികടന്ന് അർജന്റീനിയൻ താരം പൗളോ ഡിബാല. കഴിഞ്ഞ ദിവസം ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് ചേക്കേറിയതിനു ശേഷമാണ് ഡിബാല റൊണാൾഡോയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് മറികടന്നത്.

അർജന്റീനിയൻ മാധ്യമമായ ഒലെയുടെ റിപ്പോർട്ടുകൾ പ്രകാരം ഒരു ദിവസം ഏറ്റവുമധികം ജേഴ്‌സികൾ വിറ്റഴിഞ്ഞു പോയതിൽ റൊണാൾഡോ സൃഷ്‌ടിച്ച റെക്കോർഡാണ് പൗളോ ഡിബാല മറികടന്നിരിക്കുന്നത്. എന്നാൽ അർജന്റീന താരത്തിന്റെ എത്ര ജേഴ്‌സികളാണ് വിറ്റഴിഞ്ഞതെന്ന് വ്യക്തമല്ല.

യുവന്റസ് കരാർ അവസാനിച്ചതിനു ശേഷം ഫ്രീ ഏജന്റായാണ് പൗളോ ഡിബാല റോമയിലേക്ക് ചേക്കേറിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നെങ്കിലും റോമ പരിശീലകൻ മൗറീന്യോ മുന്നോട്ടു വെച്ച ക്ലബിന്റെ പ്രൊജക്റ്റിൽ ഡിബാല ആകൃഷ്ടനാവുകയായിരുന്നു.

യുവന്റസിനൊപ്പം നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള പൗളോ ഡിബാലയുടെ വരവ് റോമക്ക് വളരെയധികം ഊർജ്ജം നൽകുന്നതാണ്. നിരവധി വർഷങ്ങളായി ഇറ്റാലിയൻ ലീഗിൽ കിരീടം നേടിയിട്ടില്ലാത്ത ടീമിന് അതു നേടാൻ കഴിയുമെന്ന പ്രതീക്ഷ ഇതോടെ വർധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit