റൊണാൾഡോയുടെ പിൻഗാമിയായി യുവന്റസിൽ എത്തിയതിന്റെ യാതൊരു സമ്മർദ്ദവുമില്ലാതെ വ്ലാഹോവിച്ച്


വിന്റർ ട്രാൻസ്ഫർ ജാലകത്തിലെ തന്നെ ഏറ്റവും മികച്ച സൈനിംഗുകളിൽ ഒന്നാണ് യുവന്റസ് വ്ലാഹോവിച്ചിനെ സ്വന്തമാക്കിയതിലൂടെ പൂർത്തിയാക്കിയത്. റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം മികച്ചൊരു സ്ട്രൈക്കറുടെ അഭാവം നേരിട്ട യുവന്റസിനു താരത്തിന്റെ വരവിലൂടെ അതു പരിഹരിച്ച് സീരി എയിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്.
ഈ സീസണിൽ സീരി എ ടോപ് സ്കോററായ ഫിയോറെന്റീന താരത്തെ 75 മില്യൺ യൂറോ നൽകി സ്വന്തമാക്കിയതിനു ശേഷം ഏഴാം നമ്പർ ജേഴ്സിയാണ് യുവന്റസ് കൈമാറിയത്. മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ അണിഞ്ഞ ജേഴ്സിയായിരുന്നു അതെങ്കിലും അതിന്റെ യാതൊരു വിധ സമ്മർദ്ദവും സെർബിയൻ സ്ട്രൈക്കർക്കില്ലെന്ന് താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.
December: Vlahovic equals Ronaldo’s 33 Serie A goals in a single calendar year.
— ESPN FC (@ESPNFC) January 28, 2022
January: Vlahovic takes Ronaldo’s No.7 at Juventus.
Only seems fair ? pic.twitter.com/MkMNDIllbi
"ഏഴാം നമ്പറിന് പ്രത്യേകിച്ച് യാതൊരു അർത്ഥവുമില്ല. ഞാൻ ഏഴാം നമ്പർ തിരഞ്ഞെടുത്തത് അതു ഒൻപതാം നമ്പറിന് അരികിൽ ഉള്ളതിനാലാണ്.യുവന്റസിൽ ഏതൊരു ജേഴ്സിയും താരങ്ങൾക്ക് ഭാരം കൂടുതൽ നൽകും. വ്യക്തികളുടെ ഷർട്ട് നമ്പർ പ്രധാനമല്ല. മൈതാനത്തു നടത്തുന്ന ആത്മാർപ്പണവും ദൃഢനിശ്ചയവുമാണ് പ്രധാനം." വ്ലാഹോവിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സമപ്രായക്കാരായ ഹാലൻഡ്, എംബാപ്പെ എന്നിവരുമായി താരതമ്യം നടത്തുന്നതിനെ താരം തള്ളിക്കളഞ്ഞു. "എർലിങ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നിവരുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോൾ ഞാൻ എന്റെ പാതയാണ് പിന്തുടരുന്നത്, എവിടെവരെ ഞാൻ എത്തുമെന്ന് അറിയില്ല. പരമാവധി നേട്ടങ്ങൾ സ്വന്തമാക്കാൻ ഞാനെല്ലാം നൽകും." താരം വ്യക്തമാക്കി.
ആധുനികഫുട്ബോളില് ആത്മസമർപ്പണവും കഠിനാധ്വാനവും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും വ്ലാഹോവിച്ച് പറഞ്ഞു. മാനസികമായും ശാരീരികമായും താൻ മെച്ചപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മൈതാനത്തെ കാര്യങ്ങളിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.