Indian Football

ഡ്യൂറാന്റ് കപ്പിനുള്ള ഗ്രൂപ്പുകള്‍ തയ്യാര്‍; ഗോകുലം കേരള കളിക്കില്ല; കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഡിയില്‍

Haroon Rasheed
Kerala Blasters are placed in Group D
Kerala Blasters are placed in Group D / Indian Super League
facebooktwitterreddit

131മത് ഡ്യൂറാന്റ് കപ്പിനുള്ള ഗ്രൂപ്പുകള്‍ തയ്യാറായി. നാലു ഗ്രൂപ്പുകളിലായി അഞ്ച് വീതം ടീമുകളാണ് അണിനിരക്കുന്നത്. അതേ സമയം മുന്‍ ഡ്യൂറാന്റ് കപ്പ് ജേതാക്കളായ ഗോകുലം കേരള ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല.

നേരത്തെ ഗോകുലം കളിക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഗ്രൂപ്പ് ഡിയില്‍ നേര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്.സി എന്നിവര്‍ക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം. ബ്ലാസ്റ്റേഴ്‌സ് ഉടന്‍ തന്നെ ഡ്യൂറാന്റ് കപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കും. കൂടുതലും യുവതാരങ്ങള്‍ക്ക് പ്രധാന്യം നല്‍കിയായിരിക്കും ടീം പ്രഖ്യാപിക്കുക എന്നാണ് വിവരം.

നോര്‍ത്ത് ഇന്ത്യയിലെ മൂന്ന് വേദികളിലായിട്ടാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയം, കുമാന്‍ ലാംപാക് സ്റ്റേഡിയം ഇംഫാല്‍, വി.വൈ.ബികെ സ്റ്റേഡിയം കൊല്‍ക്കത്ത തുടങ്ങിയ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 20 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഡ്യൂറാന്റ് കപ്പിന്റെ ഫൈനലില്‍ മുഹമ്മദന്‍സിനെ പരാജയപ്പെടുത്തി എഫ്.സി ഗോവയായിരുന്നു ഡ്യൂറാന്റ് കപ്പ് കിരീടം സ്വന്തമാക്കിയത്.

ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ


എഫ്.സി ഗോവ, മുഹമ്മദന്‍സ്, ബംഗളൂരു എഫ്.സി, ജംഷഡ്പുര്‍ എഫ്.സി, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്.

ഗ്രൂപ്പ് ബി.

ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുംബൈ സിറ്റി, രാജസ്ഥാന്‍ യുണൈറ്റഡ്, ഇന്ത്യന്‍ നേവി.

ഗ്രൂപ്പ് സി.

നെറോക്ക എഫ്.സി, ട്രാവു എഫ്.സി, ഹൈദരബാദ് എഫ്.സി, ചെന്നൈയിന്‍ എഫ്.സി, ആര്‍മി റെഡ് എഫ്.ടി.

ഗ്രൂപ്പ് ഡി.

ഒഡിഷ എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്‌റ്റേഴ്‌സ്, സുദേവ എഫ്.സി, ആര്‍മി ഗ്രീന്‍ എഫ്.ടി.


facebooktwitterreddit