Football in Malayalam

ബാഴ്സലോണക്ക് ഒരു മാറ്റം ആവശ്യമാണെന്നും, സാവിക്ക് കീഴിൽ ക്ലബ്ബ് നന്നായി പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും മിംഗ്വേസ

By Gokul Manthara
Dinamo Kiev v FC Barcelona - Group E - UEFA Champions League
Dinamo Kiev v FC Barcelona - Group E - UEFA Champions League / BSR Agency/GettyImages
facebooktwitterreddit

റൊണാൾഡ് കൂമാന് പകരം സാവി ഹെർണാണ്ടസിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടു വന്ന എഫ് സി ബാഴ്സലോണയുടെ തീരുമാനത്തിൽ‌ സന്തോഷം പ്രകടിപ്പിച്ച് ക്ലബ്ബിന്റെ സ്പാനിഷ് പ്രതിരോധ താരമായ ഓസ്കർ മിംഗ്വേസ. ക്ലബ്ബിന്റെ മുൻ പരിശീലകനായിരുന്ന റൊണാൾഡ് കൂമാന് കീഴിൽ പല കളികാരും തൃപ്തരല്ലായിരുന്നുവെന്ന് പറയുന്ന അദ്ദേഹം, ഡ്രെസ്സിംഗ് റൂമിൽ ഒരു മാറ്റം ആവശ്യമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

"ഡ്രസ്സിംഗ് റൂമിന് ഒരു മാറ്റം ആവശ്യമായിരുന്നു. ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു അന്തരീക്ഷം നിലവിലില്ലായിരുന്നു. ആളുകൾ സന്തുഷ്ടരായിരുന്നില്ല. നിങ്ങൾ സന്തോഷവാനല്ലാതിരിക്കുകയും, കാര്യങ്ങൾ നടക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു മാറ്റം ആവശ്യമാണ്."

"സാവിക്ക് കീഴിൽ ഞങ്ങൾ നന്നായി കളിക്കുമെന്ന് എനിക്കുറപ്പുണ്ട്. അദ്ദേഹം പറയുന്നത് ആൾക്കാർ വിശ്വസിക്കുന്നു. അത് വളരെ പ്രധാനമാണ്." എസ്പാന്യോളിനെതിരെ നടക്കാനിരിക്കുന്ന ലാലീഗ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ മിംഗ്വേസ പറഞ്ഞു.

ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റെടുത്ത സാവി ക്ലബ്ബിൽ അവലംബിച്ച പുതിയ പരിശീലന രീതികളെ പ്രശംസിക്കാനും സംസാരത്തിനിടെ മിംഗ്വേസ മടി കാണിച്ചില്ല. വ്യക്തമായ ആശയത്തോടെയാണ് തങ്ങൾ ഇപ്പോൾ പരിശീലനം നടത്തുന്നതെന്ന് വ്യക്തമാക്കിയ മിംഗ്വേസ, കളികാർ ഇപ്പോൾ മുൻപത്തേക്കാൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും സൂചിപ്പിച്ചു.

"ഞങ്ങൾ വലിയ തീവ്രതയോടെയാണ് പരിശീലനം നടത്തുന്നത്. ഇപ്പോൾ ഞങ്ങൾക്ക് വ്യക്തമായ ആശയങ്ങളുണ്ട്. ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു. "

ഓസ്കാർ മിംഗ്വേസ

അതേ സമയം ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ സാവി ഹെർണാണ്ടസിന് കീഴിൽ ക്ലബ്ബിന്റെ ആദ്യ മത്സരം ഞായറാഴ്ച എസ്പാന്യോളിനെതിരെയാണ്. റൊണാൾഡ് കൂമാന് കീഴിൽ 2021-22 സീസണിൽ ദയനീയ പ്രകടനം പുറത്തെടുത്തു കൊണ്ടിരുന്ന കറ്റാലൻ ക്ലബ്ബ് നിലവിൽ ലാലീഗ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണുള്ളത്. ക്ലബ്ബിനെ ഈ ദയനീയാവസ്ഥയിൽ നിന്ന് രക്ഷിച്ച് കിരീട സാധ്യതയിലേക്കെത്തിക്കുക എന്ന വലിയ ദൗത്യമാണ് സാവിക്ക് മുന്നിൽ ഇപ്പോളുള്ളത്.

facebooktwitterreddit