Transfers

എർലിങ് ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബൊറൂസിയ ഡോർട്മുണ്ട്

Sreejith N
Dortmund Responds Claims Haaland Agreed Deal With Man City
Dortmund Responds Claims Haaland Agreed Deal With Man City / Matthias Hangst/GettyImages
facebooktwitterreddit

യൂറോപ്പിലെ സൂപ്പർ സ്‌ട്രൈക്കറായ എർലിങ് ബ്രൂട് ഹാലൻഡ് അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ധാരണയിൽ എത്തിയെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ക്ലബിലെ പ്ലേയർ ലൈസൻസ് ഡയറക്ടറായ സെബാസ്റ്റ്യൻ കെൽ. താരത്തിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റി ഇതുവരെയും ഒരു ഓഫർ പോലും മുന്നോട്ടു വെച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവസ്ട്രൈക്കറായി പരിഗണിക്കപ്പെടുന്ന ഹാലൻഡ് ഈ സീസണു ശേഷം ബൊറൂസിയ ഡോർട്മുണ്ട് വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. 75 മില്യൺ റിലീസിംഗ് ക്ലോസ് നിലവിൽ വരുന്ന താരത്തിനായി സജീവമായ ശ്രമങ്ങൾ നടത്തുന്നത് മാഞ്ചസ്റ്റർ സിറ്റിയാണ്. താരത്തിന്റെ ട്രാൻസ്‌ഫർ ഡീലിൽ ധാരണയായെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും അത് കെൽ തള്ളിക്കളഞ്ഞു.

"ഇല്ല," സിറ്റിയുമായി ഡീൽ ധാരണയിൽ എത്തിയോയെന്ന ചോദ്യത്തിന് കെൽ സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ മറുപടി പറഞ്ഞു. "ഒരു എക്‌സിറ്റ് ക്ലോസ് നിലവിലുള്ളത് നിങ്ങൾക്ക് അറിയാം, അതിനൊരു സമയപരിധിയുമുണ്ട്. ഏറ്റവും പെട്ടന്നു തന്നെ ഞങ്ങൾക്കൊരു തീരുമാനത്തിൽ എത്തേണ്ടതുണ്ട്." അദ്ദേഹം കൂട്ടിച്ചേർത്തു.

റിലീസിംഗ് ക്ലോസ് ഉടമ്പടിയിൽ ഉള്ളതാണ് ഹാലൻഡിനു വേണ്ടി ക്ലബുകൾ കൂടുതൽ മുന്നോട്ടു വരാൻ കാരണം. ഈ സീസണിൽ 20 ലീഗ് മത്സരങ്ങളിൽ നിന്നും 18 ഗോളും ഏഴ് അസിസ്റ്റും നേടിയ താരത്തിന് റിലീസിംഗ് ക്ലോസ് ഇല്ലായിരുന്നെങ്കിലും 200 മില്യനോളം ട്രാൻസ്‌ഫർ ഫീസായി മാത്രം നൽകേണ്ടി വന്നേനെ. അതിനാൽ തന്നെ ക്ലബുകൾക്ക് വലിയൊരു അവസരമാണ് സീസണു ശേഷം വരുന്നത്.

എന്നാൽ ബൊറൂസിയ ഡോർട്മുണ്ട് താരത്തിനായി ഒരു സെൽ-ഓൺ ഫീസ് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ പറയുന്നത്. അതു ഹാലാൻഡിന്റെ ട്രാൻസ്‌ഫർ നീക്കങ്ങളിൽ സങ്കീർണതകൾ സൃഷ്‌ടിച്ചേക്കാം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit