ഹാലൻഡ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്താതിരിക്കാൻ കാരണമായത് ഒരേയൊരു നിബന്ധന, വെളിപ്പെടുത്തലുമായി ഡോർട്മുണ്ട് മേധാവി


ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ഹാലൻഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തേണ്ടിയിരുന്ന കളിക്കാരനായിരുന്നുവെന്ന് ജർമൻ ക്ലബിന്റെ സിഇഒയായ ഹാൻസ് ജോക്കിം വാറ്റ്സ്കെ. ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിൽ നിന്നും താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തിയിരുന്നതായും എന്നാൽ റിലീസിംഗ് ക്ലോസ് കരാറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് അതു വിജയിക്കാതിരിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത്തിയൊന്നുകാരനായ ഏർലിങ് ഹാലൻഡ് നിലവിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ്. ഈ സീസൺ അവസാനിക്കുന്നതോടെ 75 മില്യൺ യൂറോയുടെ റിലീസിംഗ് ക്ലോസ് നിലവിൽ വരുന്ന താരത്തിനായി യൂറോപ്പിലെ നിരവധി ക്ലബുകൾ ഇപ്പോൾ രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ താരത്തിന്റെ കരാറിൽ റിലീസിംഗ് ക്ലോസ് ഉൾപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു വാറ്റ്സ്കെ.
Borussia Dortmund CEO Watzke tells 19:09 Talk: "We gave Erling Haaland a release clause... otherwise he would have gone to Manchester United". ??? #MUFC
— Fabrizio Romano (@FabrizioRomano) April 29, 2022
"He has a decision to make, it will come eventually. But I'm sure we'll find the new Haaland. We need the new Haaland". #BVB pic.twitter.com/32p6wWfVBa
"ഞങ്ങൾക്കൊരു പുതിയ എർലിങ് ഹാലൻഡിനെ വേണമെന്നത് ഏറ്റവുമാദ്യം ഞങ്ങൾക്കറിയുന്ന കാര്യമാണ്. താരത്തിന് ഒരു റിലീസിംഗ് ക്ലോസ് ഞങ്ങൾ നൽകിയിട്ടുണെന്നതും സത്യമാണ്. അതില്ലായിരുന്നെങ്കിൽ ഹാലാൻഡ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയേനെ." ഒരു ജർമൻ മാധ്യമവുമായി സംസാരിക്കുമ്പോൾ വാറ്റ്സ്കെ പറഞ്ഞു.
"താരമാണ് തീരുമാനം എടുക്കേണ്ടത്, അത് അവസാനം വരികയും ചെയ്യും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതു തുടർന്നു പോകും എന്നതാണ്. ബൊറൂസിയ ഡോർട്മുണ്ടിന് ഇനിയെന്തെങ്കിലും കാര്യത്തിന് കഴിയുമെങ്കിൽ അത് അടുത്തയാലെ കണ്ടെത്തുക എന്നതാണ്. ഒരു ടീം എല്ലായിപ്പോഴും ഒന്നിലധികം താരങ്ങളെ സൃഷ്ടിക്കും." അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് പ്രകടനവുമായി ബൊറൂസിയ ഡോർട്മുണ്ടിനെ തോൽവിയിൽ നിന്നും രക്ഷിച്ച് തന്റെ മികവ് തെളിയിക്കാൻ ഹാലൻഡിനു കഴിഞ്ഞിരുന്നു. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയാണ് താരത്തെ സ്വന്തമാക്കാൻ മുന്നിലുള്ളത്. അതേസമയം ഹാലണ്ട് ക്ലബ് വിട്ടാൽ പകരക്കാരനായി സാൽസ്ബർഗ് താരം കരിം അദെയാമിയെയാണ് ഡോർട്മുണ്ട് നോട്ടമിടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.