Lionel Messi

മെസി, റൊണാൾഡോ എന്നിവരിൽ മികച്ച താരമേതെന്നു വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്

Sreejith N
Dinesh Karthik Chooses Between Messi And Ronaldo
Dinesh Karthik Chooses Between Messi And Ronaldo / Andy Kearns/GettyImages
facebooktwitterreddit

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരിൽ നിന്നും ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുത്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സമാനായ ദിനേശ് കാർത്തിക്. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിനു മുൻപ് സംസാരിക്കെ നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് ദിനേശ് കാർത്തിക് തന്റെ പ്രിയപ്പെട്ട താരത്തെ തിരഞ്ഞെടുത്തത്.

മുപ്പത്തിയേഴുകാരനായ തമിഴ് നാട് സ്വദേശിയായ ദിനേശ് കാർത്തിക് ബിബിസിയുടെ ട്വിറ്റർ പേജിനോട് സംസാരിക്കുന്ന സമയത്താണ് ലോകഫുട്ബോളിലെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള ചോദ്യം നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ തന്റെ ഏഴാം ബാലൺ ഡി ഓർ കിരീടമുയർത്തിയ ലയണൽ മെസിയെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരനായി തിരഞ്ഞെടുക്കാൻ ദിനേശ് കാർത്തികിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

"മെസിയാണത്. താരം കുറച്ച് വ്യത്യസ്‌തനാണ്. ഞാൻ താരത്തെ ചെറുപ്പം മുതൽ കാണുന്നുണ്ട്, ഇപ്പോഴും അദ്ദേഹത്തെ കണ്ടു കൊണ്ടിരിക്കുന്നു." ഇന്ത്യക്കു വേണ്ടി 26 ടെസ്റ്റ് മത്സരങ്ങളും 94 ഏകദിനങ്ങളും 34 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരം പറഞ്ഞു.

ദിനേശ് കാർത്തിക്ക് മെസി ആരാധകനാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോഹ്ലി റൊണാൾഡോയുടെ കടുത്ത ആരാധകനാണ്. താരത്തിന്റെ വിജയിക്കാനുള്ള മനോഭാവവും കഠിനാധ്വാനവും എല്ലാവർക്കും മാതൃകയാണെന്ന് നിരവധി തവണ കോഹ്ലിഅഭിപ്രായപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit