ന്യൂകാസിൽ ലക്ഷ്യമിടുന്ന കെയ്റൻ ട്രിപ്പിയർക്ക് അത്ലറ്റിക്കോ മാഡ്രിഡ് വിടാൻ ആഗ്രഹമുണ്ടെന്ന സൂചന നൽകി സിമിയോണി

Diego Simeone
Diego Simeone / Soccrates Images/GettyImages
facebooktwitterreddit

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം കെയ്‌റന്‍ ട്രിപ്പിയര്‍ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന സൂചനകൾ നൽകി പരിശീലകന്‍ ഡിയഗോ സിമയോണി. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്ന താരമാണ് ട്രിപ്പിയർ.

"ഞങ്ങള്‍ക്ക് ഒരുപാട് നേട്ടമുണ്ടാക്കിത്തന്ന മികച്ച ഫുട്‌ബോളറാണ് അദ്ദേഹം," ലാലിഗയിലെ അത്‌ലറ്റിക്കോ മാഡ്രിഡ് - റയോ വല്ലേകാനോ മത്സരശേഷം സിമയോണി പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്‌തു.

"ഇക്കാലത്ത് ഒരു കളിക്കാരന്‍ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ നിര്‍ബന്ധിച്ച് തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ല. അത് താരത്തിന്റെ തീരുമാനമാണ്. ട്രിപ്പിയറെ നിലനിറുത്താൻ ഞങ്ങൾ ശ്രമിക്കുമെങ്കിലും, ആരെയും നിർബന്ധിച്ച് നിലനിറുത്താൻ കഴിയില്ല," സിമിയോണി കൂട്ടിച്ചേർത്തു.

ന്യൂകാസില്‍ യുണൈറ്റഡുമായി കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ട്രിപ്പിയർ ഉടന്‍ തന്നെ പ്രീമിയര്‍ ലീഗിലെത്തുമെന്നാണ് പ്രതീക്ഷ. ലാലിഗയില്‍ കഴിഞ്ഞ ദിവസം റയോ വല്ലേക്കാനോക്കെതിരേയുള്ള മത്സരത്തിന് ശേഷം ഗാലറിയിലുണ്ടായിരുന്ന കാണികളെ മുഴുവന്‍ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു ട്രിപ്പിയര്‍ മൈതാനം വിട്ടത്.

ഇത് വരും ആഴ്ചകളില്‍ ട്രിപ്പിയര്‍ ക്ലബ് വിടുമെന്നതിന്റെ ശക്തമായ സൂചനകളാണ്. ന്യൂകാസില്‍ യുണൈറ്റഡ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന റൈറ്റ് ബാക്കിലേക്കാണ് ക്ലബ് ഇപ്പോള്‍ താരത്തെ കണ്ടെത്തിയിരിക്കുന്നത്. ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നിതാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ ന്യൂകാസില്‍ യുണൈറ്റഡിലെത്തുമെന്ന് പ്രതീക്ഷിക്കാം. 2019 ല്‍ പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടന്‍ഹാമില്‍ നിന്നായിരുന്നു ട്രിപ്പിയര്‍ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.