Football in Malayalam

പിഎസ്‌ജി താരങ്ങൾക്കൊപ്പമുള്ള മെസിയുടെ ചിത്രം ട്രാൻസ്‌ഫറിന്റെ സൂചനയായിരുന്നോ, ഡി മരിയ പറയുന്നു

Sreejith N
FBL-2021-COPA AMERICA-ARG-BRA
FBL-2021-COPA AMERICA-ARG-BRA / NELSON ALMEIDA/Getty Images
facebooktwitterreddit

ബാഴ്‌സലോണ വിടുന്ന ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ആദ്യം പുറത്തു വന്നപ്പോൾ ഏഞ്ചൽ ഡി മരിയ ഇൻസ്റ്റഗ്രാമിൽ അതിനു മുൻപ് പങ്കു വെച്ചൊരു ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇബിസയിൽ ഒഴിവുദിവസങ്ങൾ ആസ്വദിക്കുന്നതിനിടെ പിഎസ്‌ജി താരങ്ങളായ നെയ്‌മർ, വെറാറ്റി, പരഡെസ് എന്നിവർക്കൊപ്പം താനും മെസിയും നിൽക്കുന്ന ചിത്രമായിരുന്നു അതിനു ദിവസങ്ങൾക്കു മുൻപേ ഡി മരിയ പങ്കു വെച്ചത്.

പിഎസ്‌ജി താരങ്ങൾക്കൊപ്പമുള്ള ചിത്രം പുറത്തു വന്നതിനു പിന്നാലെ മെസി ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയത് യാദൃശ്ചികത അല്ലെന്നാണ് ഒരു കൂട്ടം ആരാധകർ വിശ്വസിക്കുന്നത്. നേരത്തെ തന്നെ മെസിക്ക് തന്റെ ട്രാൻസ്ഫറിന്റെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നുവെന്ന ചർച്ചകളും സജീവമായിരുന്നു. എന്നാൽ അതൊന്നും സത്യമല്ലെന്നും അന്ന് കണ്ടു മുട്ടിയപ്പോൾ ബാഴ്‌സയുമായി കരാർ പുതുക്കാൻ പോവുകയാണെന്ന് മെസി പറഞ്ഞതായും ഡി മരിയ വ്യക്തമാക്കി.

"ബാഴ്‌സലോണയുമായി എല്ലാം അംഗീകരിച്ചതായിരുന്നു. ഞങ്ങൾ കണ്ടു മുട്ടിയപ്പോൾ മെസി അതു പറഞ്ഞിരുന്നു. അതിനു ശേഷം മെസി പിഎസ്‌ജിയിലെത്തിയപ്പോൾ നേരത്തെ തന്നെ നിങ്ങളെ ഞങ്ങൾ സ്വന്തമാക്കിയതാണെന്നു പറഞ്ഞപ്പോൾ താരം ചിരിക്കുകയുണ്ടായി," ടൈക് സ്പോർട്സിനോട് സംസാരിക്കുമ്പോൾ ഡി മരിയ പറഞ്ഞു.

"അന്ന് കണ്ടുമുട്ടിയതിനു ശേഷം എല്ലാ പദ്ധതികളും തകർന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പറഞ്ഞ് മെസി വീണ്ടും മെസേജ് അയച്ചിരുന്നു. പിഎസ്‌ജിയിലേക്ക് വരാൻ ശ്രമിക്കുമെന്നും താരം പറഞ്ഞതോടെയാണ് ഇതെല്ലാം ആരംഭിക്കുന്നത്."

ബാഴ്‌സലോണയിൽ തുടരാൻ കഴിയുമെന്ന് മെസി ഉറപ്പിച്ചിരുന്ന കാര്യമാണെന്നും എന്നാൽ അത് സംഭവിക്കില്ലെന്ന് അറിഞ്ഞപ്പോൾ താരവും കുടുംബവുമെല്ലാം വളരെയധികം വേദനിച്ചുവെന്നും ഡി മരിയ പറഞ്ഞു. അന്ന് മക്കളോട് ഇതെങ്ങനെ പറയുമെന്നു പോലും മെസിക്ക് അറിയുമായിരുന്നില്ലെന്നും എന്നാലിപ്പോൾ താരം വളരെ സന്തോഷവാനാണ് എന്നും അർജന്റീന താരം കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit