"അർജന്റീനയിൽ കളിച്ച അവസാനത്തെ മത്സരം"- വിരമിക്കൽ സൂചനകൾ നൽകി ഏഞ്ചൽ ഡി മരിയ


വെനസ്വലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനു ശേഷം ലോകകപ്പിനു പിന്നാലെ അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന സൂചനകൾ നൽകി മുന്നേറ്റനിര താരം ഏഞ്ചൽ ഡി മരിയ. ഖത്തർ ലോകകപ്പിനു ശേഷം ഭാവിയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ ആലോചിക്കാനുണ്ടെന്ന് മെസി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഡി മരിയയും വിരമിക്കുമെന്ന സൂചനകൾ നൽകിയത്.
മത്സരത്തിൽ ഗോൾ നേടി അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചതിനു ശേഷം ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റിലാണ് ഡി മരിയ വിരമിക്കൽ സൂചനകൾ നൽകിയത്. "എനിക്കു ലഭിച്ച സ്നേഹത്തിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ രാത്രിയിൽ ഞാൻ അനുഭവിച്ചതെല്ലാം മുൻപ് തന്നെ സ്വപ്നം കണ്ടിട്ടുള്ള കാര്യങ്ങളാണ്."
Angel Di Maria to retire from international football after the 2022 World Cup ? pic.twitter.com/ytkDArGQ7H
— GOAL India (@Goal_India) March 26, 2022
"ഈ ഷർട്ടിൽ അർജന്റീനയിൽ ഞാൻ കളിക്കുന്ന അവസാനത്തെ മത്സരമിതാകാനുള്ള സാധ്യതയുണ്ട്. ഇതൊരു മനോഹരമായ രാത്രി എന്നു പറഞ്ഞാൽ പോലും അതൊരു മൂല്യം കുറഞ്ഞ പ്രസ്താവന ആയി മാറും. നന്ദി, നന്ദി. ഒരായിരം നന്ദി." ഡി മരിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയം നേടിയ ടീമിനെയും ഡി മരിയ അഭിനന്ദിച്ചു. വളരെ മികച്ചൊരു മത്സരമാണ് ടീം പൂർത്തിയാക്കിയത് എന്നു പറഞ്ഞ ഡി മരിയ കൂടുതൽ വളർന്നു വരാനും കൂടുതൽ സ്വപ്നം കാണാനും അർജന്റീന ടീമിനോട് ആവശ്യപ്പെടുകയും ചെയ്തു.
നിലവിൽ പിഎസ്ജി താരമായ ഏഞ്ചൽ ഡി മരിയ ഈ സീസണു ശേഷം ഫ്രഞ്ച് ക്ലബിൽ നിന്നും പുറത്തു പോകാനിരിക്കയാണ്. മുൻ ക്ലബായ ബെൻഫിക്കയിലേക്കാണ് ഡി മരിയ ചേക്കേറുകയെന്നാണ് സൂചനകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.