Football in Malayalam

കരാർ പുതുക്കാനുള്ള ബാഴ്‌സലോണലയുടെ ഓഫര്‍ നിരസിച്ച് ഒസ്മാന്‍ ഡംബലെ

Haroon Rasheed
Villarreal CF v FC Barcelona - La Liga Santander
Villarreal CF v FC Barcelona - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ഒസ്മാൻ ഡെംബലെ ബാഴ്‌സലോണയില്‍ തുടരില്ല എന്ന കാര്യം ഏറെകുറെ ഉറപ്പായി. താരം ക്ലബ് വിടുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഫ്രഞ്ച് താരം ഈ സീസണോടെ ക്ലബ് വിടുമെന്ന് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കരാർ പുതുക്കാൻ ബാഴ്‌സലോണ നല്‍കിയ പുതിയ ഓഫര്‍ ഡെംബലെ നിരസിച്ചതായും സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

നിരവധി ക്ലബുകള്‍ ഡെംബലെക്കായി രംഗത്തുണ്ടെങ്കിലും പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡിലേക്ക് താരം ചേക്കേറുമെന്നാണ് വാര്‍ത്തകള്‍. മുണ്ടോ ഡിപ്പോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് പ്രകാരം ആഴ്ചയില്‍ 250,000 പൗണ്ടിന് പുറമെ സൈനിങ്‌ ഓൺ ബോണസായി 15 മില്യൺ പൗണ്ട് ലഭിക്കുന്ന കരാറാണ് ന്യൂകാസില്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. പ്രീമിയര്‍ ലീഗ് ക്ലബുകളായ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നിവര്‍ താരത്തിന് വേണ്ടി രംഗത്തുണ്ടെങ്കിലും ഇത്രയും വലിയ തുക നല്‍കി ഡെംബലയെ സ്വന്തമാക്കാന്‍ അവർ തയ്യാറാകുമോ എന്ന കാര്യം സംശയമാണ്.

സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ന്യൂകാസില്‍ ഏറ്റെടുത്തതോടെ പ്രീമിയര്‍ ലീഗിലെ ഏറ്റവും സമ്പന്നരായ ക്ലബായി മാറിയിരിക്കുകയാണ് ന്യൂകാസില്‍ യുണൈറ്റഡ്. ഇതിനെ തുടര്‍ന്നാണ് ഇത്രയും വലിയ തുക നല്‍കി ഡെംബലയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. സീസണ്‍ അവസാനത്തോടെ ബാഴ്‌സലോണയുമായി കരാര്‍ അവസാനിക്കുന്ന ഡെംബലെ സമ്മറിൽ ഫ്രീ ഏജന്റായി മാറും. താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുകയാണെങ്കില്‍ ബാഴ്‌സലോണക്ക് അത് കനത്ത തിരിച്ചടിയാകും.

ബാഴ്‌സലോണയില്‍ പരുക്കിനാല്‍ വലഞ്ഞിരുന്ന ഡംബലെക്ക് അവസാന രണ്ട് സീസണുകളിലായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പരിശീലനത്തിന് മൂന്ന് മിനുട്ട് വൈകിയെത്തിയതിന്റെ പേരില്‍ ഡെംബലേക്ക് പുതിയ പരിശീലകന്‍ സാവി പിഴ ചുമത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും സാവി താരത്തെ ടീമില്‍ നിലനിര്‍ത്തമെന്ന ആവശ്യത്തിലാണ്. ഡെംബലെയെപ്പോലുള്ള യുവതാരങ്ങളിലാണ് ബാഴ്‌സലോണ ഇപ്പോള്‍ പ്രതീക്ഷ വെക്കുന്നത്. ഡെംബലെയുടെ പൊസിഷനില്‍ കഴിവ് തെളിയിക്കാന്‍ കെല്‍പുള്ള താരമാണ് അദ്ദേഹമെന്ന് സാവി നേരത്തെ പ്രസ്താവിച്ചിരുന്നു.


facebooktwitterreddit